Join Whatsapp Group. Join now!

കേബിള്‍ ടി വി മേഖലയെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കണം സി ഒ എ; കാസര്‍കോട് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

COA demands that cable TV sector should be exempted from GST#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 18.11.2021) വിവരവിനിമയ മാധ്യമ മേഖലയുടെ ഭാഗമായ ഡിജിറ്റല്‍ കേബിള്‍ ടി വി സെര്‍വീസ് ജി എസ് ടിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ, അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് കേബിള്‍ ടി വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ (സി ഒ എ) പതിമൂന്നാമത് കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി മലയോര ആദിവാസി മേഖലകളില്‍ ബ്രോഡ്ബാന്‍ഡ് സെര്‍വീസ് നല്‍കുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതി തൂണുകളുടെ വാടക പൂര്‍ണമായും ഒഴിവാക്കിത്തരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

   
Kasaragod, Kerala, News, COA demands that cable TV sector should be exempted from GST.



സംസ്ഥാന സെക്രടറി കെ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ശ്രീ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ സി സി എല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത് മുഖ്യാതിഥിയായിരുന്നു. കെ സുനില്‍കുമാര്‍ പ്രവർത്തന റിപോർടും ലോകേഷ് മീപ്പുഗിരി സാമ്പത്തിക റിപോർടും എം ആര്‍ അജയന്‍ ജില്ലാ റിപോർടും അവതരിപ്പിച്ചു. എം ലോഹിതാക്ഷന്‍, സതീഷ് കെ പാക്കം, ശുകൂർ കോളിക്കര, എം മനോജ് കുമാര്‍, സദാശിവ കിണി, കെ പ്രദീപ് കുമാര്‍, ടി വി മോഹനന്‍, അബ്ദുല്ല കുഞ്ഞി, പാര്‍ത്ഥസാരഥി, മുരളീധരന്‍, ഗിരീഷ് നീലേശ്വരം, ബൈജുരാജ് സംസാരിച്ചു.

പുതിയ ഭാരവാഹികള്‍: ദിവാകര കെ (പ്രസിഡണ്ട്), ചിത്ര പ്രദീപ് (വൈസ് പ്രസിഡണ്ട്), സുനിൽ കുമാർ കെ (സെക്രടറി), പാർത്ഥസാരഥി (ജോ. സെക്രടറി), മുരളീധരൻ (ട്രഷറർ), അബ്ദുല്ല കുഞ്ഞി, ശ്രീകുമാർ, ലോകേഷ് മീപ്പുഗിരി (എക്സിക്യൂടീവ് കമിറ്റി അംഗങ്ങൾ).


Keywords: Kasaragod, Kerala, News, COA demands that cable TV sector should be exempted from GST.


< !- START disable copy paste -->

Post a Comment