ന്യൂനപക്ഷ, ദളിത് വിദ്യാഭ്യാസ പുരോഗതിയിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് നിസ്തുലമെന്ന് ടി ഇ അബ്ദുല്ല; ഉന്നത വിജയം നേടിയ വിദ്യാർഥികളെ ദളിത് ലീഗ് അനുമോദിച്ചു
കാസർകോട്: (my.kasargodvartha.com 03.10.2021) ന്യൂനപക്ഷ, ദളിത് വിഭാഗത്തിൻ്റെ വിദ്യാദ്യാസ പുരോഗതിയിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകാത്ത ചരിത്ര സത്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കായി ദളിത് ലീഗ് ജില്ലാ കമിറ്റി സംഘടിപ്പിച്ച അനുമോദന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.