Join Whatsapp Group. Join now!

വായനയുടെ പ്രോത്സാഹത്തിന് കെ എം സി സി നല്‍കുന്ന സേവനം അഭിനന്ദനാര്‍ഹമാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍; ഖുര്‍ആന്‍ ഇന്‍ഗ്ലീഷ് പരിഭാഷ പതിപ്പുകള്‍ സമ്മാനിച്ചു

ദുബൈ: (my.kasargodvartha.com 08.10.2021) വായനയുടെ പ്രോത്സാഹനത്തിന് കെ എം സി സി നൽകുന്ന സേവനം മഹത്വരവും അഭിനന്ദനാർഹവുമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ 'വി റീഡ് വി ലീഡ്' എന്ന പ്രമേയത്തിൽ 2021 വർഷത്തെ വായനാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നൽകുന്ന വിശുദ്ധ ഖുർആൻ ഇംഗ്ലീഷ് പരിഭാഷയുടെ വിതരണോദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
Organized inauguration of free Qur'an distribution

സാമൂഹ്യ മാധ്യമങ്ങളുടെ അതി പ്രസരം മൂലം വായന മരിക്കുന്ന വർത്തമാന കാലത്ത് വായനയുടെ പുനർജനിക്കായി കെ എം സി സി നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസി സമൂഹവും മുന്നോട്ട് വരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വായിക്കുക എന്ന വചനത്തിലൂടെ ലോക ജനതക്കായി നന്മയുടെ വിളക്കായി അവതരിച്ച വിശുദ്ധ ഖുർആനിന്റെ പരിഭാഷ വിശ്വപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസത്തിൽ തന്നെ ഇങ്ങനെയൊരു പുണ്യപ്രവർത്തനം സംഘടിപ്പിച്ച ദുബൈ കാസർകോട് ജില്ലാ കെ എം സി സിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശസ്ത മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി ഖുർആൻ പരിഭാഷ ഏറ്റുവാങ്ങി. പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ഓർഗനസിംഗ് സെക്രടറി ഹംസ തൊട്ടി, സംസ്ഥാന സെക്രടറി അഡ്വ. ഇബ്രാഹിം ഖലീൽ, എസ് കെ എസ് എസ് എഫ് നാഷനൽ കമിറ്റി പ്രസിഡന്റ് ശുഹൈബ് തങ്ങൾ, ശാർജ കെ എം സി സി ജില്ലാ പ്രസിഡന്റ് ജമാൽ ബൈത്താൻ, സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, സലാം തട്ടാനാച്ചേരി, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്‌സിൻ തളങ്കര, ഫൈസൽ പട്ടേൽ, ഇസ്മാഈൽ നാലാംവാതുക്കൽ, ഹനീഫ് ഭാവ നഗർ, അശ്റഫ് ബച്ചൻ പ്രസംഗിച്ചു.

Keywords: Kerala, Gulf, News, Organized inauguration of free Qur'an distribution

Post a Comment