Join Whatsapp Group. Join now!

ആവേശം വിതറി മുസ്ലിം യൂത് ലീഗ് മലബാർ സമര സ്മൃതി യാത്ര സംഘടിപ്പിച്ചു

Muslim Youth League organized foot rally#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.10.2021) ചരിത്രത്തോട് നീതി പുലർത്തുക' എന്ന പ്രമേയുമായി മുസ്ലിം യുത് ലീഗ് ജില്ലാ കമിറ്റി തലപ്പാടി മുതൽ കാലിക്കടവ് വരെ 10 ബാചുകളായി മലബാർ സമര സ്മൃതി യാത്ര സംഘടിപ്പിച്ചു.

   
Kasaragod, Kerala, News, Muslil League, Youth League, Rally, Protest, Foot Rally, Inauguration, Nainmarmoola, Malabar, Cherkala, Ududma, Muslim Youth League organized foot rally.



നായന്മാർമൂല - ചെർക്കള ദേശീയപാതയിൽ യൂത് ലീഗ് പദയാത്ര സംഘടിപ്പിച്ചു

ചെർക്കള: നായന്മാർമൂല - ചെർക്കള ദേശീയപാതയിൽ മുസ്ലിം യുത് ലീഗ് മലബാർ സമര സ്മൃതി യാത്ര സംഘടിപ്പിച്ചു. കാസർകോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി അബ്ദുല്ല കുഞ്ഞി ചെർക്കള, മണ്ഡലം

യൂത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗറിന് പതാക നൽകി ഉദ്ഘാടനം ചെയ്തു. ഹാരിസ് തായൽ അധ്യക്ഷത വഹിച്ചു. ഹാരിസ് ബേവിഞ്ച സ്വാഗതം പറഞ്ഞു. പി ബി ശഫീഖ്, അനസ് എതിർത്തോട്, നുറുദ്ദീൻ ബെളിഞ്ച സംസാരിച്ചു.

യാത്ര ചെർക്കള നഗരം ചുറ്റി സർകിളിൽ സമാപിച്ചു. സമാപന സംഗമം ജലീൽ എരുതുംകടവ് ഉദ്ഘാടനം ചെയ്തു. എം എം നൗശാദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെർക്കള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ, ഖാദർ പലോത്ത്, ഇഖ്ബാൽ ചേരൂർ, ടി എം സമീർ, ഹനീഫ് കരിങ്ങ പള്ളം, ഹനീഫ് പടിഞ്ഞാർ മൂല, ശംസുദീൻ കിന്നിംഗാർ സംസാരിച്ചു. ആർ കെ ബദറുദ്ദീൻ നന്ദി പറഞ്ഞു.

സി ബി ലത്വീഫ്, അബ്ദുൽ ഖാദർ, അബ്ദുർ റഹ്‌മാൻ മേനങ്കോട്, ഫൈസൽ പൊടിപ്പള്ളം, ബശീർ നാൽത്തടുക്ക, ഖലീൽ മാവിനക്കട്ട, സലാം ചെർക്കള, ശറഫുദ്ദീൻ ബേവിഞ്ച, അർശാദ് എതിർത്തോട്, സലാം ബെളിഞ്ച, ത്വാഹ തങ്ങൾ, ഹാശിം ബംബ്രാണി, ശമ്മാസ് ബേവിഞ്ച നേത്യത്വം നൽകി.


ഉദുമ മണ്ഡലത്തിൽ യൂത് ലീഗ് മലബാർ സമര സ്മൃതി യാത്ര സംഘടിപ്പിച്ചു

ഉദുമ: യൂത് ലീഗ് ഉദുമ മണ്ഡലത്തിൽ മലബാർ സമര സ്മൃതി യാത്ര സംഘടിപ്പിച്ചു. ചെമനാട്ട് മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഫ്ലാഗ്ഓഫ് ചെയ്തു. റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. കളനാട്ട് സമാപന സംഗമം സംസ്ഥാന കമിറ്റി അംഗം ടി ഡി കബീർ ഉദ്ഘാടനം ചെയ്തു. ബാത്വിശ പൊവ്വൽ അധ്യക്ഷത വഹിച്ചു. ശംസീർ മൂലടുക്കം സ്വാഗതം പറഞ്ഞു.

ഉദുമയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെഇഎ ബകർ ഫ്ലാഗ്ഓഫ് ചെയ്തു. ഹാരിസ് അങ്കക്കളരി അധ്യക്ഷത വഹിച്ചു. കെഎംഎ റഹ്‌മാൻ കാപ്പിൽ സ്വാഗതം പറഞ്ഞു. പൂച്ചക്കാട്ട് സമാപന സംഗമം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രടറി എബി ശാഫി ഉദ്ഘാടനം ചെയതു. എം ബി ശാനവാസ് അധ്യക്ഷത വഹിച്ചു. ടി കെ ഇല്ല്യാസ് സ്വാഗതം പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ കല്ലട്ര അബ്ദുൽ ഖാദർ,ഹാജി, അബ്ദുല്ല ഹുസൈൻ, സി എൽ റശീദ് ഹാജി, സോളാർ കുഞ്ഞഹ് മദ് ഹാജി, അബ്ദുല്ല കുഞ്ഞി കീഴൂർ, റശീദ് ഹാജി കല്ലിങ്കാൽ, ഹാരിസ് തൊട്ടി, ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, ബദ്റുൽ മുനീർ, അബ്ബാസ് കൊളച്ചപ്പ്, കെപി അബ്ബാസ്, അബ്ദുൽ ഖാദർ കുന്നിൽ, മുസ്ത്വഫ മച്ചിനടുക്കം, അബൂബകർ ചാപ്പ, മുസ്ത്വഫ സി എം, അമീർ പാലോത്ത്, ലത്വീഫ് ഖത്വർ, സഈദ് എസ് എ, ദാവൂദ് പള്ളിപ്പുഴ, ശംസീർ മൂലടുക്കം, ടി കെ ഹസൈനാർ കീഴൂർ, സുലുവാൻ ചെമനാട്, സലാം മാണിമൂല, ആശിഖ് റഹ്‌മാൻ, ബി കെ മുഹമ്മദ് ശാ, മൊയ്തു തൈര, അബൂബകർ കടാങ്കോട്, ശഫീഖ് മയിക്കുഴി, ആബിദ് മാങ്ങാട്, നശാത് പരവനടുക്കം, അഡ്വ. ജുനൈദ്, റശീദ് കാപ്പിൽ, നൂർ മുഹമ്മദ് പള്ളിപ്പുഴ, ഇല്യാസ് കീഴൂർ, ശരീഫ് പന്നടുക്കം, റംസീർ പള്ളങ്കോട്, ശരീഫ് മല്ലത്ത്, റഊഫ് ഉദുമ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Muslil League, Youth League, Rally, Protest, Foot Rally, Inauguration, Nainmarmoola, Malabar, Cherkala, Ududma, Muslim Youth League organized foot rally.


< !- START disable copy paste -->

Post a Comment