Join Whatsapp Group. Join now!

പ്രവാചക ജന്മനാളിൻ്റെ സ്നേഹ സമ്മാനവുമായി ആശുപത്രികളിൽ മുഹിമ്മാതിന്റെ സാന്ത്വനം

Muhimmat distributed food items in hospitals#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 19.10.2021) പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മനാളിൻ്റെ സ്നേഹ സമ്മാനവുമായി ആശുപത്രികളിൽ മുഹിമ്മാതിന്റെ സാന്ത്വനം. ടാറ്റ കോവിഡ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമാണ് മുഹിമ്മാതിന്റെ സാരഥികളെത്തിയത്. ആശുപത്രിക്കിടക്കയിൽ കഴിയുന്നവരോടൊപ്പം മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ ചെലവഴിച്ചു. രോഗികള്‍ക്കും ആശ്രിതര്‍ക്കും ഫ്രൂട്സ് കിറ്റുകൾ നൽകി.

    
Kasaragod, Kerala, News, Muhimmat, Hospital, Muhimmat distributed food items in hospitals.



ജനറൽ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാ റാം ഭക്ഷ്യകിറ്റുകൾ ഏറ്റു വാങ്ങി. നഴ്‌സിംഗ് സൂപ്രണ്ട് കമലാക്ഷി, സ്റ്റാഫ് നഴ്സ് മിനി ജോസഫ്, ഡോ അബ്ദുൽ സത്താർ പ്രസംഗിച്ചു. ഹാജി അമീറലി ചരി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ബാസ് സഖാഫി കാവുംപുറം, ഫത്വാഹ് സഅദി, അബ്ദുൽ അസീസ് ഹിമമി ഗോസാഡ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂർ സ്വാഗതം പറഞ്ഞു.

ടാറ്റ കോവിഡ് ഹോസ്പിറ്റലിൽ മുഹിമ്മാത് ട്രഷറർ ഹാജി അമീറലി ചൂരി ഉദ്‌ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. ഗീത ഏറ്റുവാങ്ങി. ഡോ .അബൂബകർ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂർ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, News, Muhimmat, Hospital, Muhimmat distributed food items in hospitals.


< !- START disable copy paste -->

Post a Comment