Join Whatsapp Group. Join now!

എംഎസ്എഫ് 'ചുവട് 2021' ക്യാമ്പയിൻ സംഘടിപ്പിച്ചു; ക്രികെറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

MSF organized 'Chuvad 2021' campaign #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.10.2021) എംഎസ്എഫ് മാര, കുഞ്ഞിക്കാനം ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ 'ചുവട് 2021' ശാഖ ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. സന്തോഷ്‌ നഗർ ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്തംഗം പിബി ശഫീഖ് ഉദ്ഘാടനം ചെയ്തു. മുബശിർ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

 
MSF organized 'Chuvad 2021' campaign



യൂത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് എംഎ നജീബ് വിഷയാവതരണം നടത്തി. പുതിയ ശാഖാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്ണൂർ യൂനിവേഴ്‌സിറ്റി ക്രികെറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഫാഹിസിനെയും അൻഡർ 16 ജില്ലാ ക്രികെറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഹ് മദ് കബീർ അഫ്തയെയും അനുമോദിച്ചു.

സിദ്ദീഖ് സന്തോഷ്‌നഗർ, ഇർഫാൻ കുന്നിൽ, സിയാദ് നായന്മാർമൂല, ഹമീദ് നെക്കര, മജീദ് സന്തോഷ്‌ നഗർ, നൗഷാദ് മാര, അൻവർ സർഫറാസ്, സിദ്ദീഖ് അബ്ദുല്ല, ശഫീഖ് ബി എ, അബ്ബാസ് മാര, മുനവർ തബ് ശീർ സംബന്ധിച്ചു. മുഹമ്മദ്‌ സിനാൻ സ്വാഗതവും മുഹമ്മദലി ശിഹാബ് നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, MSF, Santhosh Nagar, MSF organized 'Chuvad 2021' campaign

Post a Comment