കാസര്‍കോട്: (my.kasargodvartha.com 19.10.2021) സോഫ്‌റ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സോഫ്‌റ്റ് ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചു. മുനിസിപല്‍ സ്റ്റേഡിയത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ചാമ്പ്യന്‍ഷിപിന്റെ മുന്നോടിയായി ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലായി 18 പുരുഷ വനിതാ ടീമുകള്‍ പങ്കെടുത്തു. ടീം എംപറര്‍ ചാമ്പ്യന്മാരായി. ഹിറ്റ്‌മാന്‍സ് റണേര്‍സ് അപ് നേടി.
പ്രസിഡണ്ട് സി എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ എം ബല്ലാള്‍ പതാക ഉയര്‍ത്തി. കളിക്കാര്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് അശ്‌റഫ് ഐവ കൈമാറി. ഫുമ്മ ജില്ലാ പ്രസിഡണ്ട് ശാഫി നാലപ്പാട് സമ്മാന വിതരണം നടത്തി. അശോകന്‍ ധര്‍മ്മത്തടുക്ക സ്വാഗതവും ശാഫി എ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. കൃപേഷ്, രജിത്ത്, ജാബിര്‍, ചന്ദു, ദിവ്യ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.
Keywords: Kasaragod, Kerala, News, Softball, Championship, President, Secretary, Kasargod District Softball Ball League championship held.