Join Whatsapp Group. Join now!

മുൻഗണന ലഭിച്ചേക്കുമെന്നതിനാലാണ് എയിംസിനായുള്ള പ്രൊപോസലിൽ കാസർകോടിന്റെ പേര് സർകാർ ഉൾപെടുത്താത്തതെന്ന് മൊഗ്രാൽ ദേശീയവേദി; 'നിഷേധാത്മക നിലപാട് തിരുത്തണം'

Kasaragod needs AIIMS; Mogral Deshiya Vedi demands for Govt to change stance #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 12.10.2021) ജില്ലയിലെ ആരോഗ്യ രംഗത്ത് പതിറ്റാണ്ടുകളായി നേരിടുന്ന അവഗണനയ്ക്ക് പരിഹാരമെന്നോണം കാസർകോട്ട് എയിംസ് സ്ഥാപിക്കുന്നതിൽ സർകാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

 
Kasaragod needs AIIMS; Mogral Deshiya Vedi demands for Govt to change stance



കേന്ദ്ര ആരോഗ്യമന്ത്രി തന്നെ കേന്ദ്രസർകാർ നിലപാട് നേരത്തെ അറിയിച്ചിരുന്നതാണ്. കേരളം സമർപിക്കുന്ന പ്രൊപോസലിൽ കാസർകോടിന്റെ പേര് ഉൾപെടുത്തിയാൽ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ജില്ലയിലെ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയതുമാണ്. എൻഡോസൾഫാൻ രോഗികളും വൻകിട ആശുപതികളും ഇല്ലാത്തതിനാൽ കാസർകോടിന് മുൻഗണന ലഭിച്ചേക്കുമെന്നതിനാലാണ് പ്രൊപോസലിൽ കാസർകോടിന്റെ പേര് സർകാർ ഉൾപെടുത്താത്തതെന്നും യോഗം കുറ്റപ്പെടുത്തി.

നിലപാട് തിരുത്തി ജില്ലയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർകാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ എയിംസ് കൂട്ടായ്മ നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കാനും തീരുമാനിച്ചു. നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. എം എം റഹ്‌മാൻ, ടി കെ ജഅഫർ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, വിജയകുമാർ സംസാരിച്ചു. ജനറൽ സെക്രടറി എം എം മൂസ സ്വാഗതം പറഞ്ഞു.

Keywords:  Kerala, Kasaragod, News, AIIMS, Mogral, Health,  Kasaragod needs AIIMS; Mogral Deshiya Vedi demands for Govt to change stance

Post a Comment