Join Whatsapp Group. Join now!

കണ്ണിയത് ഉസ്താദ് ഇസ്ലാമിക്‌ അകാഡെമി ദുബൈ ചാപ്റ്റർ മൗലീദ് റസൂൽ സംഗമം സംഘടിപ്പിച്ചു; ഗുരുമുഖത്ത് നിന്നും ലഭിക്കുന്ന അറിവുകൾക്കാണ് എന്നും മൂല്യമുള്ളതെന്ന് സയ്യിദ് ശുഐബ് തങ്ങൾ

Kanniyath Usthad Islamic Academy Dubai Chapter organized Moulid Rasool programme#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 18.10.2021) ആധുനിക ടെക്‌നോളജി വളരുന്നതിനനുസരിച്ചു മനുഷ്യർക്കും വികാസം ഉണ്ടാവുന്നുവെങ്കിലും ഗുരുമുഖത്തു നിന്നും ലഭിക്കുന്ന വിജ്ഞാഞങ്ങൾക്കാണ് എന്നും മൂല്യമുണ്ടാകുന്നതെന്നും നന്മയുടെ ഇത്തരം അറിവുകൾ പൈതൃകങ്ങളായി തലമുറകളുലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്നും എസ് കെ എസ് എസ് എഫ് -യു എ ഇ നാഷനൽ കമിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങൾ പറഞ്ഞു. കണ്ണിയത് ഉസ്താദ് ഇസ്ലാമിക്‌ അകാഡെമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച മൗലീദ് റസൂൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
                          
Gulf, News, Kasaragod, President, Secretary, Inauguration, Dubai, Kerala, Kanniyath Usthad Islamic Academy Dubai Chapter organized Moulid Rasool programme.

കയ്യിലുള്ള മൊബൈൽ ഫോണുകളിൽ വല്ല സാങ്കേതിക തകരാറുകൾ ഉണ്ടാവുമ്പോൾ കുഞ്ഞുകുട്ടികൾക്ക് പോലും നമ്മേക്കാൾ വേഗത്തിൽ അതിനെ നന്നാക്കിത്തരാൻ സാധിക്കുന്നു. ഇത് അവർ പുതിയ ടെക്‌നോളജിയിൽ നിന്നും കണ്ട് പഠിക്കുന്ന വിദ്യകളാണ്. അല്ലാഹ് പ്രവാചകർക്ക് ഇറക്കി കൊടുത്ത പരിശുദ്ധ ഖുർആൻ പഠിപ്പിച്ചു കൊടുക്കാൻ ജിബ്രീൽ എന്ന മാലാഖയെ അധ്യാപകനായി പറഞ്ഞയച്ചു. വിദ്യകൾ നുകരേണ്ടത് അധ്യാപകർ വഴിയാവണം എന്നതിലേക്കുള്ള സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൗലീദ് സദസിനും കൂട്ടുപ്രാർഥനയ്ക്കും അബ്ദുൽ അസീസ് ബാഖവി നേതൃത്വം നൽകി. പ്രസിഡന്റ് അബ്ദുൽ റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. അബ്ദുല്ല നിസാമി പടിഞ്ഞാറ്റു മുറി പ്രഭാഷണം നടത്തി. സത്താർ നാരമ്പാടി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രടറി മുനീഫ് ബദിയടുക്ക സ്വാഗതവും ട്രഷറർ സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.


Keywords: Gulf, News, Kasaragod, President, Secretary, Inauguration, Dubai, Kerala, Kanniyath Usthad Islamic Academy Dubai Chapter organized Moulid Rasool programme.

< !- START disable copy paste -->

Post a Comment