Join Whatsapp Group. Join now!

കൊടവഞ്ചി പുള്ളി കരിങ്കാളി ഭഗവതി ക്ഷേത്രത്തിലെ തുലാംപുത്തരി ഉത്സവത്തില്‍ വിവിധ മേഖലയില്‍ ശ്രദ്ധേയരായവരെ ആദരിച്ചു

Honored notables in various fields#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 28.10.2021) കൊടവഞ്ചി പുള്ളി കരിങ്കാളി ഭഗവതി ക്ഷേത്രത്തിലെ തുലാം പുത്തരി ഉത്സവത്തിന്റെ ഭാഗമായി കഴകത്തിന്റെ പരിധിയിലുള്ള വിവിധ മേഖലയില്‍ ശ്രദ്ധേയരായവരെ ആദരിച്ചു. പത്താംതരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ഏഷ്യാ ബുക് ഓഫ് റെകോര്‍ഡും ഇൻഡ്യ ബുക്സ് ഓഫ് റെകോര്‍ഡും നേടിയ മഹേഷ് കാനത്തൂരിനെയുമാണ് ആദരിച്ചത്. സെര്‍വീസില്‍ നിന്ന് വിരമിച്ച രാജന്‍ പയര്‍പ്പള്ളം, ചന്ദ്രാവതി ബോവിക്കാനം, വിശ്വന്‍ ക്രൈം പാറ എന്നിവരെയും അനുമോദിച്ചു.

  
Kasaragod, Kerala, News, Bovikanam, Honored notables in various fields.



ക്ഷേത്ര സ്ഥാനികന്‍ കാര്‍ന്നേച്ചന്‍ മുഖ്യാതിഥിയായി. പ്രസിഡന്റ് നാരായണന്‍ ശിവഗിരി അധ്യക്ഷത വഹിച്ചു. കഴകം സെക്രടറി വിശ്വന്‍ നെക്രംപാറ സ്വാഗതം പറഞ്ഞു. ഉപേന്ദ്രന്‍ വെളിച്ചപ്പാട്, അപ്പക്കുഞ്ഞി വെളിച്ചപ്പാട്, നാരായണന്‍ നാണം ബയല്‍, കുഞ്ഞിക്കണ്ണന്‍ കൊടവഞ്ചി, കുഞ്ഞികണ്ണന്‍ വൈശാഖം, ബാലകൃഷ്ണന്‍ കുണിയേരി, രാജു കൊടവഞ്ചി, മാതൃസമിതി പ്രസിഡണ്ട് രജനി സംബന്ധിച്ചു. രാജൻ പയർപള്ളം നന്ദി പറഞ്ഞു.


Keywords: Kasaragod, Kerala, News, Bovikanam, Honored notables in various fields.
< !- START disable copy paste -->

Post a Comment