Join Whatsapp Group. Join now!

വി ടി ബൽറാം കരുക്കൾ നീക്കി; കോൺഗ്രസ് 'ചെസ്' മത്സരത്തിന് തുടക്കം

Chess Tournament inaugurated by V T Balram#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുള്ളേരിയ: (my.kasargodvartha.com 30.10.2021) കൊളത്തൂർ മേഖല കോൺഗ്രസ്‌, യൂത് കോൺഗ്രസ്‌ പെർളടുക്കം യൂനിറ്റ് കമിറ്റിയും കാസർകോട് ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ചെസ് ടൂർണമെന്റിന്റെ ഉദ്ഘാടനം കെപിസിസി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം നിർവഹിച്ചു. ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡന്റ്‌ സുകുമാരൻ കാലിക്കടവുമായി കരുക്കൾ നീക്കിയായിരുന്നു ഉദ്‌ഘാടനം.
 
Chess Tournament inaugurated by V T Balram

രാഘവൻ മുന്നാട് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ, കെപിസിസി സെക്രടറി ബാലകൃഷ്ണൻ പെരിയ, ഡിസിസി സെക്രടറി പി വി സുരേഷ്, കണ്ണൂർ ഡിസിസി സെക്രടറി രജിത്ത് നാറാത്ത്, യൂത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി, ജില്ലാ സെക്രടറി ഉനൈസ് ബേഡകം, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കുഞ്ഞികൃഷ്ണൻ മാടക്കൽ, കോൺഗ്രസ്‌ മേഖല കമിറ്റി പ്രസിഡന്റ്‌ ഉദയൻ തേവുകല, സന്തോഷ്‌ പെർളടുക്കം, ഇബ്രഹിം കളരിയടുക്കം, ശ്രീരാഗ് കുറുവാട്ട്, എം രാജീവ്‌, അഖിലേഷ് കൊവ്വൽ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Chess, Games, Competition, Tournament, Congress, Chess Tournament inaugurated by V T Balram.
< !- START disable copy paste -->

Post a Comment