Join Whatsapp Group. Join now!

റോഡിൽ കിടപ്പു സമരവുമായി ജനകീയ സമരസമിതി

People protested on road#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.09.2021) ഇട്ടമ്മൽ -പൊയ്യക്കര റോഡ് പണി ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി ജനകീയ സമര സമിതി റോഡിൽ കിടപ്പു സമരം നടത്തി. ഡി സി സി ജനറൽ സെക്രടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഷംസുദ്ദീൻ കൊളവയൽ അധ്യക്ഷത വഹിച്ചു. വിനീത് കൊളവയൽ സ്വാഗതം പറഞ്ഞു.
 
People protested on road

അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ഹംസ സി എച്, ഇബ്രാഹിം ആവിക്കൽ, രവീന്ദ്രൻ, കുഞ്ഞാമിന, ശീബ ഉമർ, ശകീല ബദ്റുദ്ദീൻ എന്നിവരും സതീശൻ പാരക്കാട്ടിൽ, പത്മനാഭൻ മാവുങ്കാൽ, ബശീർ വെള്ളിക്കോത്ത്, അരവിന്ദാക്ഷൻ നായർ, നസീമ ടീചെർ, സുരേഷ് ബാബു, പി വി ബാലകൃഷ്ണൻ, അബ്ദുർ റഹ്‌മാൻ കൊവ്വൽ, മുഹമ്മദ് മാഹിൻ, ബി എം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം സി പി, ഉസ്മാൻ ഖലീജ്, അബ്ദുർ റഹ്‌മാൻ കൊളവയൽ, അബ്ദുർ റഹ്‌മാൻ മുട്ടുന്തല, മുഹമ്മദ് കിർമാണി, അശോകൻ കൊത്തിക്കാൽ, റഫീഖ് മുല്ലക്കൽ, ഖാലിദ് കൊളവയൽ, മുഹമ്മദലി അയ്യൂബ് പിഎച് നദീർ കൊത്തിക്കാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. ചന്ദ്രൻ കല്ലിങ്കാൽ നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, Kanhangad, Ajanur, Protest, Road, Work, People protested on road.
< !- START disable copy paste -->

Post a Comment