ബോവിക്കാനം 12 ആം വാർഡ് മുസ്ലിം ലീഗ് കമിറ്റി നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്താണ് എം എൽ എയ്ക്ക് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്.
മുളിയാർ ഗ്രാമപഞ്ചായത്തിലെ ബാവിക്കര പമ്പ് ഹൗസിലേക്കുള്ള റോഡ് കൂടിയാണിത്. ബേവിഞ്ച - ആലൂർ ഇരിയണ്ണി- റോഡിൻ്റെ ഭാഗമായി ബാവിക്കര മുതൽ കുട്ട്യാനം വരെയുള്ള ഭാഗം പൊതുമരാമത്തിൻ്റെ കീഴിലാണ്.
തീർഥാടന കേന്ദ്രമായ ബാവിക്കര മഖാമിലേക്ക് ഉൾപെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.
കെ ബി മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊടവഞ്ചി, കെ അബ്ദുൽ ഖാദർ കുന്നിൽ, ഹംസ ചോയിസ്, അബ്ദുൽ ഖാദർമുക്രി, അബൂബകർ ചാപ്പ, സിദ്ദീഖ് ബോവിക്കാനം, അഹ്‌മദ് മൂലയിൽ, ഉമർ ബെള്ളിപ്പാടി, സിദ്ദീഖ് കുണിയേരി സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Muslim League submitted a petition to CH Kunjambu for Bovikanam - Bavikkara - Kuttyanam - Iriyanni road development.