Join Whatsapp Group. Join now!

കാഞ്ഞങ്ങാട്-തൃക്കരിപ്പൂർ 32 കിലോമീറ്റർ മലയോര ഹൈവേ; ഉടൻ പൂർത്തിയാകുമെന്ന് എംഎൽഎ എം രാജഗോപാലൻ

Kanhangad-Thrikkarippur 32 km hilly highway will be completed soon, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 21.09.2021) കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 32 കിലോമീറ്റർ മലയോര ഹൈവേ കോളിച്ചാൽ ചെറുപുഴ റീച് ഉടൻ പൂർത്തിയാകുമെന്ന് എംഎൽഎ എം രാജഗോപാലൻ.

ഈ ഭാഗത്തെ പ്രധാന പ്രവർത്തികളൊക്കെ ടെൻഡർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ചെയ്തിട്ടുള്ളത്. 82 കോടി രൂപയുടെ അടങ്കൽ ഉള്ള ഈ പ്രവർത്തിയിൽ 32 കിലോമീറ്റർ ഭാഗം റോഡ് പുനരുദ്ധരിക്കാൻ ഉള്ളതാണ് പദ്ധതി.

അതേസമയം 3 കിലോമീറ്ററോളം വരുന്ന ഫോറസ്റ്റ് ഭാഗം ഈ റോഡിൽ ഉള്ളതിനാൽ ഫോറസ്റ്റ് അധികൃതരുടെ അനുമതി ലഭിക്കാൻ വൈകിയതാണ് പ്രവർത്തി പൂർത്തീകരിക്കാൻ കഴിയാതെ വന്നത്.

ഈ പ്രശ്ന പരിഹാരത്തിനായി നിരവധി തവണ കെആർഎഫ്ബി, കിഫ്ബി, ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഫോറസ്റ്റ് അധികൃതർ നൽകിയ ലിസ്റ്റ് പ്രകാരം മുറിക്കുന്ന മരങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപെടെ എല്ലാ യൂടിലിറ്റി ഷിഫ്റ്റുകൾക്കും ആവശ്യമായ തുക വർധിപ്പിച്ചു നൽകാൻ കിഫ്ബി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

News, Kanhangad, Kasaragod, Kerala, Kanhangad-Thrikkarippur,

നിലവിലുള്ള 82 കോടി എസ്റ്റിമേറ്റ് തുകയ്ക്ക് പുറമേ 7 കോടി രൂപ കൂടി വർധിപ്പിച്ച് 89 കോടി രൂപയ്ക്കുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഇതോടെ മലയോര ഹൈവേയുടെ കോളിച്ചാൽ ചെറുപുഴ റീചിന്റെ അവശേഷിക്കുന്ന പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്ന് എം എൽ എ പറഞ്ഞു.

Keywords: News, Kanhangad, Kasaragod, Kerala, Kanhangad-Thrikkarippur, Kanhangad-Thrikkarippur 32 km hilly highway will be completed soon.
< !- START disable copy paste -->


Post a Comment