Join Whatsapp Group. Join now!

സി പി എം കുമ്പള ഏരിയ സമ്മേളനം; സ്വാഗത സംഘം രൂപവല്‍കരിച്ചു

CPM Kumbala Area Conference; Organizing Committee formed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീർച്ചാൽ: (www.my.kasargodvartha.com 16.09.2021) 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎം കുമ്പള ഏരിയ സമ്മേളന സ്വാഗത സംഘം രൂപവല്‍കരിച്ചു. നവംബര്‍ 24, 25 തീയ്യതികളില്‍ നീര്‍ച്ചാലില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്.  രണ്ട് ദിവസങ്ങളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം നീര്‍ച്ചാല്‍ ടൗണില്‍ പൊതു പരിപാടികളോടെ സമാപിക്കും. 

 

CPM Kumbala Area Conference; Organizing Committee formed

കന്യപ്പാടിയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ കമിറ്റി അംഗം പി രഘു ദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.  ഏരിയ കമിറ്റി അംഗം കെ ജഗനാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രടറി സി.എ സുബൈര്‍ സമ്മേളന നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. നീര്‍ച്ചാല്‍ ലോകല്‍ സെക്രടറി ബി ശോഭ സ്വാഗതം പറഞ്ഞു. 

പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സുബണ്ണ ആള്‍വ, രവികുമാര്‍ റൈ, ജ്യോതി കാര്യാട്, റശീദ ഹമീദ് കെടിഞ്ചി, സുധാകര മാസ്റ്റര്‍, ഇബ്രാഹിം പുത്തിഗെ, സിന്ദു ടീചെര്‍, കൃഷ്ണ ബദിയടുക്ക, വിനോദ് പെര്‍ള, ശിവപ്പ റൈ, നസ്‌റുദ്ദീന്‍ മലങ്കരെ, പി രഞ്ജിത്, യോഗീഷ് സംസാരിച്ചു. 

സ്വാഗത സംഘം ഭാരവാഹികള്‍: കെ ജഗനാഥ ഷെട്ടി (ചെയര്‍മാന്‍), ബി ശോഭ (കണ്‍വീനര്‍), എം മദന (ഫുഡ് കമിറ്റി ചെയര്‍മാന്‍), ഉദയ തല്‍പ്പനാജെ (കണ്‍വീനര്‍), ബി എം സുബൈര്‍ (സ്‌റ്റേജ് ആന്‍ഡ് ഡെകറേഷന്‍ കമിറ്റി ചെയര്‍മാന്‍), ടി കെ ഉദയന്‍ പണിക്കര്‍ (കണ്‍വീനര്‍).

Keywords: Kerala, Kasaragod, News, Neerchal, CPM,  CPM Kumbala Area Conference; Organizing Committee formed.

< !- START disable copy paste -->

Post a Comment