ബദിയടുക്ക: (my.kasargodvartha.com 24.08.2021) എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ബദിയഡുക്കയിൽ ശുചീകരണ പ്രവര്‍ത്തനം നടത്തി.
പള്ളത്തടുക്ക പാലത്തിന്റെ ഇരുവശങ്ങളിലും വളവുകളിലും അപകട സാധ്യതയുള്ള മരക്കമ്പുകളും കാഴ്ച മറക്കുന്ന ചെടികളും മറ്റും വെട്ടിത്തെളിച്ചു. കരിമ്പിലയിൽ ചെർക്കള - കല്ലട്ക്ക പാതയിൽ ഉയരത്തിൽ നിന്ന് വെള്ളം റോഡിലേക്ക് വീഴുന്നതിന് പരിഹാരമെന്നോണം ഓവുചാലുകൾ വൃത്തിയാക്കി.
ബദിയടുക്ക ഗ്രാമപഞ്ചായത്ത് അംഗം ഹമീദ് പള്ളത്തടുക്ക ഉദ്ഘാടനം ചെയ്തു. ശരീഫ് മാസ്റ്റർ പള്ളത്തടുക്ക, സിദ്ദീഖ് ചാളക്കോട്, ലത്വീഫ് ചാളക്കോട്, സൈഫുദ്ദീൻ കോരിക്കാർ, സാബിത് ബദിയടുക്ക, സൈഫുദ്ദീൻ ഗോളിയാടി തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Kerala, Kasaragod, News, Badiyadukka, SYS, Cherkala, SYS Santhwanam workers cleaned up.