Join Whatsapp Group. Join now!

എസ് എസ് എഫ് കാമ്പസ് സാഹിത്യോത്സവിന് തുടക്കമായി

SSF Campus Literary Festival kicks off #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്:  (my.kasargodvartha.com 08.08.2021)  എസ് എസ് എഫ് 28ാം എഡിഷൻ സാഹിത്യോത്സവിൻ്റെ കാമ്പസ് മത്സരങ്ങൾക്ക് സഅദിയ്യ ആർട്സ് & സയൻസ് കോളജിൽ തുടക്കമായി.

ജില്ലയിലെ 60 ഓളം വരുന്ന കാമ്പസുകളിൽ സാഹിത്യോത്സവം നടക്കും. ഭാഷ പ്രസംഗങ്ങൾ, മാപ്പിളപ്പാട്ട് ഇ-പോസ്റ്റര്‍, ബുക് ടെസ്റ്റ്, കവിതാ രചന, കഥാ രചന, പ്രബന്ധ രചന, ചിത്ര രചന പെന്‍സില്‍, കാലിഗ്രഫി തുടങ്ങിയ നിരവധി മത്സരയിനങ്ങളായിരിക്കും നടക്കും.

Kerala, Kasaragod, News, SSF, Sahithyolsavam, SSF Campus Literary Festival kicks off.


ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിൻഡികേറ്റ് അംഗം ടി കെ എം റമീസ് നിർവഹിച്ചു. കാമ്പസ് പ്രസിഡൻ്റ് മുഹമ്മദ് സുഹൈൽ, ജില്ല സെക്രടറി ബാദുശ സഖാഫി മൊഗർ, ജില്ലാ കൺവീനർ ഇർശാദ് കളത്തൂർ, അശ്‌റഫ് ബള്ളൂർ സ്വാദിഖ് ബദിയടുക്ക, മുഈനുൽ ഹഖ്, ഹുദൈഫ എന്നിവർ സംസാരിച്ചു.

Keywords: Kerala, Kasaragod, News, SSF, Sahithyolsavam, SSF Campus Literary Festival kicks off.

< !- START disable copy paste -->

Post a Comment