സന്തോഷ് നഗർ: (www.kasargodvartha.com 15.08.2021) എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എം എസ് എഫ് സന്തോഷ് നഗർ മേഖല സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എക്സലൻസ് അവാർഡ് സമ്മാനിച്ചു.
ചെങ്കള പഞ്ചായത്ത് അംഗം ഫാഇസ നൗശാദ് ഉദ്‌ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡൻറ് അനസ് എതിർത്തോട് മുഖ്യാതിഥിയായിരുന്നു. ശാഖ പ്രസിഡന്റ് അൻവർ സർഫ്രാസ് അധ്യക്ഷത വഹിച്ചു.
ചെങ്കള പഞ്ചായത്ത് പ്രവാസി ലീഗ് ട്രഷറർ മജീദ് സന്തോഷ് നഗർ, യൂത് ലീഗ് ജില്ലാ സെക്രടറി ഹാരിസ് തായൽ, മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗർ, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് അസ്ഫർ ചേരൂർ, മഹ്‌മൂദ് കുഞ്ഞിക്കാനം, സി ബി ലത്വീഫ്, ഹമീദ് നെക്കര, നൗശാദ് മാര, നവാസ്, ശഫീഖ്, ജലീൽ ബദ്രിയ, ശാഹുൽ ഹമീദ്, ഹാജി സലീം, സുനൈഫ് സംബന്ധിച്ചു. സിദ്ദീഖ് അബ്ദുല്ല സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Santhosh Nagar, MSF, Muslim League, Youth League, SSLC, Award, Sayyid Muhammad Ali Shihab Thangal excellency awards distributed.
< !- START disable copy paste -->