Join Whatsapp Group. Join now!

കേരള ആർടിസ്റ്റസ് ഫ്രടേനിറ്റിയുടെ ഓണകിറ്റ് വിതരണം ചൊവ്വാഴ്ച

Onam kit distribution of Kerala Artists Fraternity on Tuesday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 17.08.2021) കേരള ആർടിസ്റ്റസ് ഫ്രടേനിറ്റിയുടെ (കാഫ്) ഓണകിറ്റ് വിതരണം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് അശ്വനി നഗറിലെ ഡലാസ് അപാർട്മെന്റിലെ റൈബാൻസ്കൾ ഓഫ് മ്യൂസിക് ഇൻസ്റ്റിറ്റ്യൂടിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം നിർവഹിക്കും.

കലാകാരൻമാർ, ലൈറ്റ് ആന്‍ഡ് സൗൻഡ് പ്രവര്‍ത്തകർ, മേകപ്, വസ്‌ത്രാലങ്കാരം, സംഗീതോപകരണങ്ങള്‍ റിപയര്‍ ചെയ്യുന്നവർ ഉൾപെടെ കലയുമായി പ്രവർത്തിക്കുന്നവരുടെ സംഘടനയാണ് കാഫ്. സംസ്ഥാനത്ത് 7000 ത്തോളവും കാസർകോട്ട് 164 അംഗങ്ങളുമാണ് സംഘടനയ്ക്കുള്ളത്.

കഷ്ടതയനുഭവിക്കുന്ന അംഗങ്ങൾക്ക് മാസം തോറും സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യവുമായി കാഫ് സ്പന്ദനം കാരുണ്യ പ്രവർത്തനം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

News, Kasaragod, Kerala, Onam kit,  Kerala Artists Fraternity, Onam kit distribution,


വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ. എൻ കെ ശ്രിവപ്രസാദ്, പ്രസിഡൻണ്ട് ആർ കെ കവ്വായി, സെക്രടറി ഇസ്മാഈൽ തളങ്കര, ട്രഷറർ മനോജ് കൂട്ടായ്, പി ആർ ഒ അവീഷ് മാടിക്കാൽ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Onam kit,  Kerala Artists Fraternity, Onam kit distribution, Onam kit distribution of Kerala Artists Fraternity on Tuesday.
< !- START disable copy paste -->


Post a Comment