ജില്ലാ, ജനറൽ ആശുപത്രികൾക്ക് സമീപം സാന്ത്വന കേന്ദ്രവും വോളന്റിയർ സേവനവും ഉറപ്പാക്കും. ജില്ലയിലെ നാല് മെഡികൽ കേന്ദ്രങ്ങളിൽ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കും. വീടുകളിൽ സ്ഥാപിക്കുന്ന ചാരിറ്റി ബോക്സിലൂടെ ആറ് മാസത്തിനകം ഒരു കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. പ്രവർത്തനം ത്വരിതപ്പെടുത്താൻ 13 അംഗ സമിതിക്കും രൂപം നൽകി.
സമിതി ഭാരവാഹികൾ: സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ (ചെയർമാൻ), കുണിയ അഹ്‌മദ് മൗലവി (കൺവീനർ), സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, പൂത്തപ്പലം അബ്ദുർ റഹ്‌മാൻ സഖാഫി, റശീദ് സഅദി പൂങ്ങോട്, ജമാൽ സഖാഫി ആദൂർ, അബ്ദുർ റസാഖ് സഖാഫി പള്ളങ്കോട്, ഹമീദ് മദനി ബല്ലാകടപ്പുറം, ഇല്യാസ് കൊറ്റുമ്പ (അംഗങ്ങൾ).
ഇത് സംബന്ധിച്ച് ചേർന്ന യോഗം സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാൽ തങ്ങൾ പൊസോട്ട്, പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, സുലൈമാൻ കരിവെള്ളുർ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, മൂസൽ മദനി തലക്കി, ഫാറൂഖ് പൊസോട്ട്, പൂത്തപ്പലം അബ്ദുർ റഹ്‌മാൻ സഖാഫി, ജമാൽ സഖാഫി ആദൂർ, കെ എച് അബ്ദുല്ല മാസ്റ്റർ, യൂസുഫ് മദനി ചെറുവത്തൂർ, സി എൽ ഹമീദ് ചെമനാട്, സിദ്ദീഖ് സഖാഫി ആവളം, താജുദ്ദീൻ മാസ്റ്റർ, ശാഫി സഅദി ഷിറിയ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും കന്തൽ സൂപ്പി മദനി നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Fund, Kerala Muslim jamaat, Medical College, Kerala Muslim Jamaat planning Rs one crore relief work.< !- START disable copy paste -->