Join Whatsapp Group. Join now!

ലോക്ഡൗൺ കാരണം കോളജിൽ പോകാനാവാതെ വീട്ടിൽ നിന്നും പഠനം നടത്തുന്ന ബികോം വിദ്യാർഥികൾക്ക് സഹായവുമായി അധ്യാപക കൂട്ടായ്മ

Information Technology for Business Textbook for BCom Computer Application Students.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 14.08.2021) ലോക്ഡൗൺ മൂലം കോളജിൽ പോവാനാവാതെ വീട്ടിൽ നിന്നും പഠനം നടത്തുന്ന ബികോം വിദ്യാർഥികൾക്ക് കരുതലായി അധ്യാപക കൂട്ടായ്മ. അവസാന വർഷ ബികോം കമ്പ്യൂടർ ആപ്ലികേഷൻ വിദ്യാർഥികൾക്കായാണ് ഇൻഫർമേഷൻ ടെകനോളജി ഫോർ ബിസിനസ് എന്ന പഠന പുസ്തകം തയ്യാറാക്കിയത്.

  
Kasaragod, Kerala, News, Lockdown, Students, Computer, Kannur, Examination, College, Periya, Central University, Book, Information Technology for Business Textbook for BCom Computer Application Students.



കണ്ണൂർ കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളജിലെ പ്രിൻസിപൽ ഡോ. ലക്ഷ്മി, മാനേജ്മെന്റ് സ്റ്റഡീസ് അധ്യാപകൻ സുബീഷ്, പെരിയ എസ് എൻ കോളജിലെ അധ്യാപിക ഹിത മോഹൻ എന്നിവരാണ് പുസ്തകം എഴുതിയത്.

പ്രാക്ടികൽ പരീക്ഷയ്ക്കായി വീട്ടിൽ നിന്നും പഠിക്കാവുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സർവകലാശാലയ്ക്ക് കീഴിൽ വീട്ടിൽ പഠനം നടത്തുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് ഈ പഠന സഹായി ഉപകാരപ്രദമാവുന്നത്.

സിലബസിലെ എല്ലാ ഭാഗവും ഉൾപെടുത്തി രണ്ട് മാസം കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പെരിയയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സർവകലാശാല എഡ്യൂകേഷൻ ഡിപാർട്മെന്റ് പ്രൊഫസർ ഡോ. അമൃത് ജി കുമാർ പുസ്തകം പ്രകാശനം ചെയ്തു.


Keywords: Kasaragod, Kerala, News, Lockdown, Students, Computer, Kannur, Examination, College, Periya, Central University, Book, Information Technology for Business Textbook for BCom Computer Application Students.




< !- START disable copy paste -->

Post a Comment