Join Whatsapp Group. Join now!

ഉന്നതവിജയം നേടിയ വിദ്യാർഥികളെ എം ഐ സിയിൽ അനുമോദിച്ചു

High achieving students appreciated at MIC#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargdvartha.com 15.08.2021) ഉന്നത വിജയം വിദ്യാർഥികളെ എം ഐ സി ആർട്സ് ആൻഡ്‌ സയൻസ് കോളജിൽ അനുമോദിച്ചു. ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം ഐ സി ദാറുൽ ഇർഷാദ് അകാഡെമി വിദ്യാർഥി അബൂബകർ പരയങ്ങാനം, കണ്ണൂർ സർവകലശാലയിൽ നിന്ന് ബി ബി എ യിൽ മൂന്നാം റാങ്ക് നേടിയ ഖദീജത്ത് റഹ്‍മ എന്നിവർക്കും കോളജിലെ മറ്റു ഉന്നത വിജയികൾക്കുമായിരുന്നു അനുമോദനം.

 
High achieving students appreciated at MIC


എ കെ എം അശ്‌റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യു എം അബ്ദുർ റഹ്‌മാൻ മൗലവി, കെ കെ അബ്ദുല്ല ഹാജി, ഇ അബൂബകർ ഹാജി, ജലീൽ കടവത്ത്, ടി ഡി കബീർ, സോളാർ കുഞ്ഞഹ് മദ് ഹാജി, മല്ലം സുലൈമാൻ ഹാജി സംബന്ധിച്ചു. കോളജ് പ്രിൻസിപൽ ദീപാ സ്വാഗതവും നാസിഹ് നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, Chattanchal, Felicitated, University, Rank,  High achieving students appreciated at MIC.< !- START disable copy paste -->

Post a Comment