Join Whatsapp Group. Join now!

എട്ടാംമൈൽ - മല്ലം - പൈക്ക പഞ്ചായത്ത് റോഡിന്റെ ആദ്യഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു

First phase of the 8th Mile - Mallam - Paika Panchayat Road has started #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 30.08.2021) എട്ടാം മൈൽ - മല്ലം - പൈക്ക ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ആദ്യഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു. റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷൻ അംഗം പി ബി ശഫീഖ് നിർവഹിച്ചു. ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ മുഖ്യാതിഥിയായിരുന്നു.
< !- START disable copy paste -->
Kasaragod, News, Kerala, 8th Mile, Mallam, Paika, Panchayat, First phase of the 8th Mile - Mallam - Paika Panchayat Road has started.


ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. അബ്ബാസ് കൊളച്ചപ്പ്, ആസുത്രണ സമിതി അംഗം ശരീഫ് കൊടവഞ്ചി, മാധവൻ നമ്പ്യാർ, മോഹൻ അമ്മങ്കോട്, ഹമീദ് മല്ലം, പ്രകാശ് റാവു, ബി കെ മൊയ്തു, ബി കെ ശാഫി, വേണുകുമാർ മാസ്റ്റർ, പൊന്നപ്പൻ, ബി കെ റംശാദ്, കെ സി മൻസൂർ, എം എ അശ്റഫ്, വിജയകുമാർ, എം എ അമീർ തുടങ്ങിയവർ സംബന്ധിച്ചു.


Keywords: Kasaragod, News, Kerala, 8th Mile, Mallam, Paika, Panchayat, First phase of the 8th Mile - Mallam - Paika Panchayat Road has started.

Post a Comment