Join Whatsapp Group. Join now!

കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

Contractors Association organized dharna in front of Public Works Office, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 16.08.2021) കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ ജില്ലാ കമിറ്റി പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. 2021 ലെ എസ് ഡി ആര്‍ നടപ്പിലാക്കുക, വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകാര്‍ക്കും ബാധകമാക്കുക, എം എസ് എം ഇ ആനുകൂല്യം കരാറുകാര്‍ക്കും അനുവദിക്കുക, കോവിഡ് പാകേജ് പൂര്‍ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

News, kasaragod, Kerala, Committee, Contractor,  Public, Contractors Association organized dharna in front of Public Works Office.

പ്രസിഡണ്ട് ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി എല്‍ റശീദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി മാര്‍ക് മുഹമ്മദ് മല്ലം സ്വാഗതം പറഞ്ഞു. മൊയ്തീന്‍ ചാപ്പാടി, സുനൈഫ്, എം ടി കബീര്‍, മാഹിന്‍ ഉക്കാസ്, കബീര്‍ ഉഗ്രാണി, സ്വാദിഖ് പൊവ്വല്‍ പ്രസംഗിച്ചു.

Keywords: News, kasaragod, Kerala, Committee, Contractor,  Public, Contractors Association organized dharna in front of Public Works Office.

< !- START disable copy paste -->

Post a Comment