Join Whatsapp Group. Join now!

തുടർചയായി നാലാം വർഷവും നെൽകൃഷിയിറക്കി ഉദുമ വനിത സെർവീസ് സഹകരണ സംഘം

Uduma Women's Service Co-operative Society cultivates paddy #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 16.07.2021) സ്വന്തം കൃഷിസ്ഥലത്ത് നെൽകൃഷിയിറക്കി ഉദുമ വനിത സെർവീസ് സഹകരണ സംഘം. മാങ്ങാട് വയലിൽ നടന്ന ഞാറ് നടീൽ ഉത്സവം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

 
Uduma Women's Service Co-operative Society cultivates paddy.



ഈ വർഷം മികച്ച സഹകരണ പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ഉദുമ വനിത സെർവീസ് സഹകരണ സംഘം തുടർചയായി നാലാം വർഷമാണ് നെൽകൃഷി നടത്തുന്നത്. സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന വിവിധങ്ങളായ സ്ഥാപനങ്ങളും സംഘത്തിന് കീഴിൽ നടന്നുവരുന്നു.

കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ എം കെ വിജയൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ബീവി, കൃഷി അസി. ഓഫീസർ ജയചന്ദ്രൻ ഉദുമ, ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് പി കുമാരൻ നായർ, കെ സന്തോഷ് കുമാർ, വി ആർ ഗംഗാധരൻ സംസാരിച്ചു. സംഘം സെക്രടറി ബി കൈരളി സ്വാഗതവും പ്രസിഡണ്ട് കസ്തൂരി ബാലൻ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Uduma Women's Service Co-operative Society cultivates paddy.
< !- START disable copy paste -->

Post a Comment