കുമ്പഡാജെ: (my.kasargodvartha.com 28.07.2021) സചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക പിന്നോക്ക സ്കോളർഷിപ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യൂത് ലീഗ് കുമ്പടാജെ പഞ്ചായത്ത് കമിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം കോർഡിനേഷൻ കമിറ്റി യുവജന പ്രതിഷേധ സംഗമം നടത്തി. ജില്ലാ സെക്രടറി നൂറുദ്ദീൻ ബെളിഞ്ച ഉദ്‌ഘാടനം ചെയ്തു. ഹമീദലി മാവിനകട്ട അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പോസോളിഗെ, എസ് വൈ എസ് ജില്ലാ സെക്രടറി റശീദ് ബെളിഞ്ച, കേരള മുസ്ലിം ജമാഅത് ബദിയടുക്ക സോൺ പ്രസിഡന്റ് അബൂബകർ ഫൈസി, മുസ്ലിം ലീഗ് പഞ്ചായത്ത് അബൂബക്കർ മാർപനടുക്ക, ജംഇയതുൽ മുഅല്ലിമീൻ റൈഞ്ച് ഭാരവാഹി ഫസ്‌ലുർ റഹ്‌മാൻ ദാരിമി, എസ് കെ എസ് എസ് എഫ് ക്ലസ്റ്റർ പ്രസിഡന്റ് സുഹൈൽ റഹ്‌മാനി, മുഹമ്മദലി മാസ്റ്റർ, ലത്വീഫ് ഹനീഫി, അലാബി അബ്ദുല്ല, ഫാറൂഖ് കുമ്പടാജെ, സലാം ബെളിഞ്ച, വൈ ഹനീഫ കുമ്പടാജെ, ഉബൈദ് ഗോസാട, മജീദ് ചക്കുടൽ, ലത്വീഫ് ഹാജി മാർപനടുക്ക, ശിഹാബ് പഴയപുര, മുജീബ് കുമ്പടാജെ, ഫാറൂഖ് ഊജൻതോടി, സുഹൈൽ ഹുദവി, മുഹമ്മദ് കുതിങ്കില, അൻവർ തുപ്പക്കൽ, സിദ്ദീഖ് തയാൽ, സിദ്ദീഖ് ബെളിഞ്ച പ്രസംഗിച്ചു.
സചാർ കമീഷൻ റിപോർട് പൂർണമായും നടപ്പിലാക്കണമെന്നാവശ്യവുമായി മുസ്‌ലിം യൂത് കോർഡിനേഷൻ കമിറ്റി പ്രതിഷേധ സംഗമം നടത്തി
കാസർകോട്: സചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക പിന്നോക്ക സ്കോളർഷിപ് തുക ഏകീകരിക്കുക, സർകാർ സെർവീസിൽ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നൽകുക എന്നീആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത് കോർഡിനേഷൻ കമിറ്റി ജില്ലയുടെ വിവിധയിടങ്ങളിൽ പ്രതിഷേധ സംഗമം നടത്തി.
മുളിയാറിൽ പ്രതിഷേധ സംഗമം നടത്തി
മുളിയാർ: ബോവിക്കാനത്ത് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്‌ഘാടനം ചെയ്തു. യൂത് ലീഗ് പ്രസിഡണ്ട് ശഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു.
ബി കെ സിദ്ദീഖ്, അശ്‌റഫ് ആലൂർ, ഇല്യാസ് പട്ള, റാഫി മൂലടുക്കം, ബി എം അശ്‌റഫ്, ബാത്വിശ പൊവ്വൽ, ഖാദർ ആലൂർ, മൻസൂർ മല്ലത്ത്, ശംസീർ മൂലടുക്കം, സിദ്ദീഖ് ബോവിക്കാനം, ബി എം ഹാരിസ്, അബ്ബാസ് കൊളച്ചപ്പ്, ശരീഫ് പന്നടുക്കം, ഹനീഫ ബോവിക്കാനം, പി സി മസൂദ്, മുനീർ ബോവിക്കാനം, അസ്കർ ബോവിക്കാനം പ്രസംഗിച്ചു.
കാസർകോട് മുൻസിപൽ കമിറ്റി പ്രതിഷേധ സംഗമം നടത്തി
കാസർകോട്: മുൻസിപൽ മുസ്‌ലിം യൂത് കോർഡിനേഷൻ കമിറ്റി സംഘടിപ്പിച്ച പ്രധിഷേധ സംഗമം ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. തളങ്കര ഹകീം അജ്മൽ അധ്യക്ഷത വഹിച്ചു. ജില്ല യൂത് ലീഗ് ജനറൽ സെക്രടറി സഹീർ ആസിഫ്, എസ് കെ എസ് എസ് എഫ് ഓർഗനൈസേഷൻ സെക്രടറി ഇർശാദ് ഹുദവി, എം എസ് എം ജില്ല സെക്രടറി അബ്ദുല്ല ഫർഹാൻ, സോളിഡാരിറ്റി പ്രതിനിധി യൂസുഫ് ചെമ്പിരിക്ക, ഐ എസ് എം മർകസ് ദഅവ പ്രധിനിധി അബ്ദുല്ലത്വീഫ്, യൂത് ലീഗ് മണ്ഡലം ജനറൽ സെക്രടറി ഹാരിസ് ബെദിര, അബ്ദുൽ സലാം മൗലവി, നൗഫൽ തായൽ, ജലീൽ തുരുത്തി, റശീദ് ഗസ്സാലി നഗർ, മുസമ്മിൽ ഫിർദൗസ് നഗർ, അനസ് കണ്ടത്തിൽ, ബശീർ കടവത്ത്, ഇഖ്ബാൽ ബാങ്കോട് പ്രസംഗിച്ചു. അശ്ഫാഖ് അബൂബകർ തുരുത്തി സ്വാഗതവും ഫിറോസ് അട്ക്കത്ത്ബയൽ നന്ദിയും പറഞ്ഞു.


