Join Whatsapp Group. Join now!

'ഖദീസൂൻ്റെ മൈലാഞ്ചി'; വിസ്മയം തീർത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥിനികൾ

School students with henna#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.07.2021) കോവിഡ് മൂലം സ്കൂൾ പഠനം ഓൺലൈൻ ക്ലാസായതോടെ ഒഴിവ് സമയം ഖദീസൂൻ്റെ മൈലാഞ്ചി എന്ന പേരിൽ ഓർഗാനിക് മൈലാഞ്ചി നിർമിച്ച് വിൽപന നടത്തി വിസ്മയം തീർക്കുകയാണ് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥിനികൾ.

വിദ്യാനഗർ എസ് പി നഗറിലെ ജബ്ബാർ മളങ്കള - അസ്മ ദമ്പതികളുടെ മക്കളായ പ്ലസ് ടൂവിൽ പഠിക്കുന്ന ആഇശത് റഹീന ശിറിനും പ്ലസ് വണിൽ പഠിക്കുന്ന ഫാത്വിമത് അൻസാറ ജബിനുമാണ് പഠനത്തോടൊപ്പം വരുമാനവും ഉണ്ടാക്കുന്നത്.
 
School students with henna



രാസ പദാർഥങ്ങൾ ചേർക്കാതെ തികച്ചും ഓർഗാനികായ മൈലാഞ്ചിയാണ് വീട്ടിൽ നിന്നും രക്ഷിതാക്കളുടെ പൂർണ പിന്തുണയോടെ ഈ കൗമാരക്കാരികൾ വിപണിയിൽ എത്തിക്കുന്നത്. നിരവധി പേർ മൈലാഞ്ചിയുടെ ഗുണം അറിഞ്ഞ് തേടി വരുന്നുണ്ടെന്ന് പിതാവ് ജബ്ബാർ പറഞ്ഞു.

കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും വിൽപന തുടങ്ങിയ മൈലാഞ്ചിയുടെ വിപണനോദ്ഘാടനം മധൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൽ ജലീൽ ചെട്ടും കുഴി വിദ്യാർഥിനികളിൽ നിന്നും മൈലാഞ്ചി ഏറ്റുവാങ്ങി നിർവഹിച്ചു.

ഫോൺ ചെയ്താൽ ഹോം ഡെലിവറി ചെയത് കൊടുക്കും. കല്യാണാവശ്യങ്ങൾക്കും മറ്റും മൈലാഞ്ചി ആവശ്യമുള്ളവർ 7356050060 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Keywords: Kerala, News, Kasaragod, Students, Mehandi, Thanbeehul Islam Higher Secondary School, School students with henna.
< !- START disable copy paste -->

Post a Comment