Join Whatsapp Group. Join now!

റാങ്ക് ജേതാക്കളെ അനുമോദിച്ച് പൈക്ക സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന

Paika School Alumni Association is Congratulated the Rank Winners in post graduate, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൈക്ക: (my.kasargodvartha.com 26.07.2021) റാങ്ക് ജേതാക്കളെ അനുമോദിച്ച് പൈക്ക എ കെ എം എം എ യു പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടിയ പൈക്ക ചാത്തപ്പാടിയിലെ വി അശ്വിനി, വി എം ശ്രുതി യാദവ് എന്നിവരെയും വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ നിന്നും ബി ടെകില്‍ ഉന്നത വിജയം നേടിയ കൃപ കൃഷ്ണനെയുമാണ് അനുമോദിച്ചത്.
                                           
Mulleria, kasaragod, News, Kerala, Paika School Alumni Association is Congratulated the Rank Winners in post graduate.

സംഘടന പ്രസിഡണ്ട് ഗിരി കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണ മണിയാണി അനുമോദന പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റ് വകയായുള്ള ഉപഹാരം നിത്യന്‍ നെല്ലിത്തല കുട്ടികള്‍ക്ക് സമ്മാനിച്ചു.

ഒ എസ് എ ഭാരവാഹികളായ ബി ദിവാകരന്‍, ഹനീഫ കരിങ്ങപ്പള്ളം, ബി രാധാകൃഷ്ണ നായക്, ബി കെ ബശീര്‍ പൈക്ക, സുഹ്‌റ, കെ പി ഹമീദ്, റഹ്മാന്‍ ചാത്തപ്പാടി, രമണി ജനാര്‍ദനന്‍, രാജേഷ് ചാത്തപ്പാടി, ബശീര്‍ പാറത്തോട്, ബി ഹനീഫ്, അധ്യാപകരായ ശശിധരന്‍ മുല്ലച്ചേരി, വി കെ കുഞ്ഞമ്പു, ശാഫി ചൂരിപ്പള്ളം എന്നിവര്‍ സംസാരിച്ചു.


Keywords: Mulleria, kasaragod, News, Kerala, Paika School Alumni Association is Congratulated the Rank Winners in post graduate.

< !- START disable copy paste -->

Post a Comment