Join Whatsapp Group. Join now!

കോവിഡ് പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തിൽ നിന്ന് കരകയറാൻ പുതിയ സംരംഭവുമായി കളനാട്ടെ യുവാക്കൾ; മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ പേര് ലോഞ്ച് ചെയ്‌തു

Minister Ahmed Devarkovil Officially launched name of Danalak Public Limited#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്‌: (my.kasargodvartha.com 16.07.2021) ഒരുപറ്റം യുവ സംരംഭകർ നിക്ഷേപം നടത്തി നേതൃത്വം നൽകുന്ന 'ധനലാക് പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ' പേര് ഔദ്യോഗികമായി തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ ലോഞ്ച് ചെയ്‌തു. കോവിഡിന്റെ പ്രതിസന്ധിയിൽ പെട്ട് സാമ്പത്തിക പരാധീനതകളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾ അടക്കമുള്ള അനവധി പേർക്ക് ആശ്വാസമേകാൻ ലക്ഷ്യമിടുന്ന സംരംഭമാണിത്.

Minister Ahmed Devarkovil Officially launched name of Danalak Public Limited

ഭാവി സുരക്ഷിതമാക്കുക, നൂതനമായ പദ്ധതികൾ നടപ്പിൽ വരുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് കളനാട്ടെ സംരംഭകർ ഒത്തുചേർന്നത്. മത - രാഷ്ട്രീയ ഭേദമന്യേ യുവാക്കൾ ഇതിന്റെ ഭാഗമായി. വിവിധ തരം ബിസിനസുകൾ ഏറ്റെടുത്ത് വിജയിപ്പിച്ചവർ ഒത്തുചേരുമ്പോൾ പദ്ധതി മികവാർന്ന രീതിയിൽ നടപ്പിലാക്കാനാവുമെന്നാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്. ചെറുകിട വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി കേന്ദ്ര-സംസ്ഥാന സർകാരുകളുടേതായി വിവിധ വായ്പാ പദ്ധതികൾ ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു.

പരിപാടിയിൽ ധനലാക് ചീഫ്‌ കോഡിനേറ്റർ ‌കെ എം കെ ളാഹിർ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ അബ്ദുൽ ഖാദർ ഖത്വർ, എ കെ സുലൈമാൻ, എം എ നവാസ്‌, അബ്ദുൽ ഖാദർ ഗാന്ധി, ഹസൻ അയ്യങ്കോൽ, അബ്ദുല്ല പുളുന്തോട്ടി, താജുദ്ദീൻ ഹദ്ദാദ്‌, സി ബി ശരീഫ്‌, കെ കെ ഫൈസൽ, സി എം ലത്വീഫ്‌, അബൂബകർ ബോക്സർ, അബ്ദുർ റഹ്‌മാൻ അയ്യങ്കോൽ, റഹീം കളനാട്‌, മുനീർ ഉപ്പ്‌ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Kalanad, Minister, Devarkovil, COVID, Corona, Lockdown, Minister Ahmed Devarkovil Officially launched name of Danalak Public Limited.
< !- START disable copy paste -->

Post a Comment