Join Whatsapp Group. Join now!

ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമിറ്റി 'ദി വേവ് ലീഡേഴ്‌സ് കോൺക്ലേവ്- 2021' സിംപോസിയം സംഘടിപ്പിച്ചു; പ്രവാസികൾ വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിക്കാൻ മുന്നോട്ടു വരണമെന്ന് യഹ്‌യ തളങ്കര

Dubai KMCC Kasargod Mandalam Committee organized Symposium#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 31.07.2021) പ്രവാസികൾ വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിക്കാൻ മുന്നോട്ടു വരണമെന്ന് വ്യവസായിയും യു എ ഇ കെഎംസിസി അഡ്വൈസറി ബോർഡ് വൈസ് ചെയർമാനുമായ യഹ്‌യ തളങ്കര പറഞ്ഞു. ഇന്നിൽ നിന്ന് പാഠം ഉൾക്കൊണ്ടു വരും കാലങ്ങളിൽ അച്ചടക്കത്തോടെയും ചിട്ടയോടെയും ജീവിച്ചാൽ മാത്രമേ സന്തുലിതമായ ഭാവി കെട്ടിപ്പെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമിറ്റി സംഘടിപ്പിച്ച 'ദി വേവ് ലീഡേഴ്‌സ് കോൺക്ലേവ്- 2021' സിംപോസിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. യു എ ഇ കെഎംസിസി ജനറൽ സെക്രടറി പി കെ അൻവർ നഹ മുഖ്യപ്രഭാഷണം നടത്തി.
 
Dubai KMCC Kasargod Mandalam Committee organized Symposium

ട്രഷറർ നിസാർ തളങ്കര, ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സെക്രടറി അഡ്വ. ഇബ്രാഹിം ഖലീൽ, ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രടറി സലാം കന്യപ്പാടി, ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ സംസാരിച്ചു. 'ദുബൈ കെ എം സി സിയുടെ അത്യാഹിത സേവനങ്ങൾ' എന്ന വിഷയത്തിൽ ഡിസീസ് കെയർ ജനറൽ കൺവീനർ ഇബ്രാഹിം ബെരിക്ക ക്ലാസെടുത്തു.

 

ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, നൂറുദ്ദീൻ, ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ നാലാം വാതുക്കൽ, ജനറൽ സെക്രടറി റഊഫ് കെ ജി എൻ, ഓർഗനൈസിംഗ് സെക്രടറി സിദ്ദീഖ്, ആരിഫ് ചെരുമ്പ, യൂസഫ് ഷേണി, സൈഫുദ്ദീൻ മൊഗ്രാൽ, തൃക്കരിപ്പൂർ മണ്ഡലം സെക്രടറി റശീദ് പടന്ന, അസീസ് കമാലിയ, ഹാരിസ് ബ്രദേഴ്‌സ്, അസ്‌കർ ചൂരി, ഖലീൽ ചൗക്കി, നാസർ പാലക്കൊച്ചി, സത്താർ നാരമ്പാടി, റസാഖ് ബദിയടുക്ക, റഊഫ് അറന്തോട്, സിദ്ദീഖ് കുമ്പഡാജെ സംബന്ധിച്ചു.

സുബൈർ അബ്ദുല്ല, മുനീഫ്, ശാഫി ചെർക്കള, ഉപ്പി കല്ലങ്കൈ, സഫ്‌വാൻ അണങ്കൂർ, ഐ പി എം ഇബ്രാഹിം, വോളന്റീയർ അംഗങ്ങളായ ശാഫി കണ്ണൂർ, കബീർ വയനാട് നേതൃത്വം നൽകി. സകരിയ ദാരിമി പ്രാർഥന നടത്തി. ആക്ടിങ് ജനറൽ സെക്രടറി സിദ്ദീഖ് ചൗക്കി സ്വാഗതവും ട്രഷറർ സത്താർ ആലംപാടി നന്ദിയും പറഞ്ഞു.

Keywords: Gulf, News, Kasaragod, KMCC, Dubai, Yahya Thalangara, Dubai KMCC Kasargod Mandalam Committee organized Symposium.

Post a Comment