Join Whatsapp Group. Join now!

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ദിശ സന്തോഷ്‌ നഗർ അനുമോദിച്ചു

Disha Santosh Nagar appreciated students who scored A + in all subjects #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) എസ് എസ് എൽ സി, ഹയർ സെകൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രദേശത്തെ വിദ്യാർഥികൾക്കായി ദിശ സന്തോഷ്‌ നഗർ എഡ്യൂകേഷനൽ എംപവർമെന്റ് സൊസൈറ്റി 'എ പ്ലസ് മീറ്റ്' സംഘടിപ്പിച്ചു.
  
Kerala, Kasaragod, News, Award, Felicitation, SSLC, Plus two, Disha Santosh Nagar appreciated students who scored A + in all subjects.

തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂൾ പ്രിൻസിപൽ മുഹമ്മദ്‌ അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഫാഹിസ നൗശാദ് ഉപഹാരം സമ്മാനിച്ചു. ദിശ ചെയർമാൻ അബ്ദുല്ല കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

എ പ്ലസ് കരസ്ഥമാക്കിയ അഹ്‌മദ് ആശിഫ്, ശനീൻ കെ, അഹ്‌സാന കെ എ, ഹാഫിസ് അലി, സഹ്റ എ ആർ, സുനൈറ, ശഹല നെക്കര, നുസ്‌ല എൻ എം, സൈനബത് ശഹല, ബുസ്താന എസ് ഇ എസ്, അൻസീറ പി എ, ഹസൻ അസ്‌ലം എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

അബ്ബാസ് മാര, ശാഹുൽ ഹമീദ്, സിദ്ദീഖ് അബ്ദുല്ല, ഫസലുർ റഹ്‌മാൻ, ഉനൈസ്, റഊഫ് നെക്കര സംബന്ധിച്ചു. കൺവീനർ ടി എം അബ്‌ദുൽ മഅറൂഫ് സ്വാഗതവും സ്റ്റുഡന്റ് വിംഗ് കോർഡിനേറ്റർ അഹ്‌മദ് ആശിഫ് നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, Award, Felicitation, SSLC, Plus two, Disha Santosh Nagar appreciated students who scored A + in all subjects.< !- START disable copy paste -->

Post a Comment