കാസര്‍കോട്: (my.kasargodvartha.com 14.06.2021) ജില്ലയില്‍ മുസ്ലിം യൂത് ലീഗ് 5000 യൂണിറ്റ് രക്തം ദാനം ചെയ്യും. അടിയന്തിര ഘട്ടത്തില്‍ രക്തം നല്‍കുന്ന 5000 പ്രവര്‍ത്തകരുടെ പട്ടിക പഞ്ചായത്തടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ലഭ്യമാക്കും.
വിവിധ യൂനിറ്റുകളില്‍ രക്തം നല്‍കാന്‍ സ്വയം സന്നദ്ധരായ പ്രവര്‍ത്തകരുടെ പട്ടിക പ്രത്യേക ആപ് വഴിയാണ് തയ്യാറാക്കുക. രക്തം ആവശ്യമുള്ളവര്‍ സൈറ്റില്‍ കയറി സെര്‍ച് ചെയ്ത് പ്രവര്‍ത്തകരെ നേരിട്ട് ബന്ധപ്പെടാം.
ലോക രക്തദാന ദിനത്തില്‍ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ കാസര്‍കോട് ബ്ലഡ്ബാങ്കിലേക്ക് രക്തം നല്‍കി പദ്ധതിക്ക് തുടക്കം കുറിച്ചു. റെജിസ്‌ട്രേഷന്റെ ഉദ്ഘാടനം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അശ്റഫ് എടനീര്‍ നിര്‍വഹിച്ചു. ജന. സെക്രടറി സഹീര്‍ ആസിഫ്, ഭാരവാഹികളായ എം ബി ശാനവാസ്, എം എ നജീബ്, എ മുഖ്താര്‍ മഞ്ചേശ്വരം, ഹാരിസ് അങ്കക്കളരി, ബാത്വിശ പൊവ്വല്‍, നൂറുദ്ദീന്‍ ബെളിഞ്ചം സംബന്ധിച്ചു.

Keywords: kasaragod, News, World, president, Secretary, Blood donation, muslim league, Youth League ready to donate 5,000 units of blood; The list will be published and made available to the public.