Join Whatsapp Group. Join now!

കെ സുധാകരന് അഭിവാദ്യമർപിച്ച് സ്ഥാപിച്ച രണ്ട് ബോർഡുകൾ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു; സാമൂഹ്യ ദ്രോഹികൾ നാടിന് ശാപമെന്ന് ഡി സി സി ജനറൽ സെക്രടറി വി ആർ വിദ്യാസാഗർ

Two boards of K Sudhakaran were destroyed in the darkness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: ( my.kasargodvartha.com 22.06.2021 )കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പിക്ക് അഭിവാദ്യം അർപിച്ച് പള്ളത്തിലും, ഉദയമംഗലത്തും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കൂറ്റൻ ക്ലോത് ബ്ലോർഡ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചതായി പരാതി.

ബോർഡ് നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഡി സി സി ജനറൽ സെക്രടറി വി ആർ വിദ്യാസാഗർ ആവശ്യപ്പെട്ടു. ഇതിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും, ഇത്തരം നശിപ്പിക്കൽ പ്രവർത്തികൾക്ക് കൂട്ടുനിൽക്കുന്നവരെ സിപിഎം സംരക്ഷിക്കുന്നത് ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Two boards of K Sudhakaran were destroyed in the darkness

ബോർഡ് നശിപ്പിച്ച സ്ഥലം നേതാക്കൾ സന്ദർശിച്ചു. ഉദുമ ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് സി രാജൻ പെരിയ, ജനറൽ സെക്രടറിമാരായ സുകുമാരൻ പൂച്ചക്കാട്, കെ. വി ശ്രീധരൻ, മത്സ്യതൊഴിലാളി കോൺഗ്രസ് ഉദുമ ബ്ലോക് പ്രസിഡണ്ട് ടി ആർ നന്ദൻ, പന്തൽ കൊട്ടൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോൺഗ്രസ് കമിറ്റി പ്രതിഷേധ പ്രകടനം നടത്തും.


Keywords: Kerala, News, K Sudhakaran, Uduma, Flex, Udf, KPCC President, Congress, Two boards of K Sudhakaran were destroyed in the darkness



Post a Comment