Join Whatsapp Group. Join now!

അക്ഷരങ്ങളെ സ്നേഹിച്ച അബ്ദുല്ല സുലൈമാനെ മികച്ച വായനക്കാരനായി ആദരിച്ചു

Abdullah Sulaiman was honored as the best reader#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (my.kasargodvartha.com 30.06.2021) പുസ്തകങ്ങളെയും വായനയേയും ഏറെ ഇഷ്ടപ്പെടുന്ന ചൗക്കിയിലെ അബ്ദുല്ല സുലൈമാനെ (ദുല്ലച്ച) മികച്ച വായനക്കാരനായി കണ്ടെത്തി ആദരിച്ചു. സന്ദേശം ലൈബ്രറി, കാൻഫെഡ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.



പ്രവാസിയായിരുന്ന സുലൈമാന്റെ വീട്ടിലെത്തിയാണ് ഭാരവാഹികൾ ആദരിച്ചത്. വായനാനുഭവങ്ങൾ ഗ്രന്ഥാലയം പ്രവർത്തകരുമായി അദ്ദേഹം പങ്കുവെച്ചു. കോവിഡ് കാലത്തെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു പുസ്തകങ്ങളെന്ന് അബ്ദുല്ല സുലൈമാൻ പറഞ്ഞു.

Kasaragod, Kerala, News, Abdullah Sulaiman was honored as the best reader.


കാസർകോട് താലൂക് ലൈബ്രറി കൗൺസിൽ സെക്രടറി പി ദാമോദരൻ പൊന്നാടയണിയിച്ചു. താലൂക് ലൈബ്രറി കൗൺസിൽ അംഗം എം പി ജിൽ ജിൽ അധ്യക്ഷത വഹിച്ചു. സുലൈമാൻ അബ്ദുല്ല ഗ്രന്ഥാലയത്തിനു നൽകിയ പുസ്തകങ്ങൾ ലൈബ്രറി സെക്രടറി എസ് എച് ഹമീദ് ഏറ്റുവാങ്ങി. ജില്ലാ ബസ് ഓണേർസ് അസോസിയേഷൻ ട്രഷറർ പിഎ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, താലൂക് ലൈബ്രറി കൗൺസിൽ അംഗം കെവി മുകുന്ദൻ മാസ്റ്റർ സംസാരിച്ചു. സന്ദേശം ലൈബ്രറി സംഘടനാ സെക്രടറി എം സലിം നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Abdullah Sulaiman was honored as the best reader.


< !- START disable copy paste -->

Post a Comment