Join Whatsapp Group. Join now!

പള്ളിക്കര സെക്ടർ മഴവിൽ സംഘം പരിസ്ഥിതി ദിന ക്വിസ് സമ്മാന വിതരണം നടത്തി

Pallikkara Sector Mazhavil Sangham distributed Environment Day Quiz prizes#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvartha.com 14.06.2021) മഴവിൽ സംഘം പള്ളിക്കര സെക്ടർ കമിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ഫവാദ് തൊട്ടി ഒന്നാം സ്ഥാനവും അബ്ദുൽ അസീം പൂച്ചക്കാട്, സഅദ് ഹസനബാദ് എന്നിവർ രണ്ടാം സ്ഥാനവും അൻഫൽ തൊട്ടി മുന്നാം സ്ഥാനവും നേടി. സമ്മാന വിതരണം എസ് എസ് എഫ് ഉദുമ ഡിവിഷൻ ജനറൽ സെക്രടറി അബ്ദുൽ ജബ്ബാർ ജൗഹരി ബിലാൽ നിർവഹിച്ചു.

Pallikkara Sector Mazhavil Sangham distributed Environment Day Quiz prizes

ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ പള്ളിക്കര സെക്ടർ പ്രസിഡന്റ് സമദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അശ്ഫാഖ്‌ പരിസ്ഥിതി ദിന സന്ദേശം നൽകി. മഴവിൽ സെക്രടറി ഹാഫിസ് ശമ്മാസ് ബാദുശ സ്വാഗതം പറഞ്ഞു. സെക്ടർ സെക്രടറിമാരായ ഇസ്മാഈൽ മുഈനി, ശഫീഖ് ഹാശിമി, റഫീഖ് ഹസനാബാദ്, മുബശിർ ചേറ്റുക്കുണ്ട് സംബന്ധിച്ചു. ഫിനാൻസ് സെക്രടറി സഹൽ പൂച്ചക്കാട് നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, Pallikkara, Mazhavil Sangam, SSF, Students, Children, Prize, Quiz, Pallikkara Sector Mazhavil Sangham distributed Environment Day Quiz prizes.
< !- START disable copy paste -->


Post a Comment