Join Whatsapp Group. Join now!

കൊവിഡ് ദുരിതത്തില്‍ നാടിന് കൈത്താങ്ങ്: 150 ല്‍ അധികം വീടുകളിലേക്ക് ഭക്ഷ്യകിറ്റ് നല്‍കി നവഭാരത് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്

Navabharat Arts & Sports Club distributes food kits to more than 150 houseowners#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 07.06.2021) കോവിഡ് ദുരിതകാലത്ത് സ്വന്തം നാടിന് ഒരു കൈത്താങ്ങായി മാറിയിരിക്കുകയാണ് നവഭാരത് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഒരു കൂട്ടം നന്മമനസുകളാണ് നിര്‍ധനര്‍ക്ക് താങ്ങായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

150 ല്‍ അധികം വീടുകളിലേക്കാണ് ഭക്ഷ്യകിറ്റുകളെത്തിച്ച് നിര്‍ധനര്‍ക്ക് ആശ്വാസമായത്.
                                  
Kasaragod, Kerala, News, Panchayath, Navabharat Arts & Sports Club distributes food kits to more than 150 houseowners.





പഞ്ചായത്തിലെ 17ാം വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലുള്ള വീടുകളിലാണ് പ്രവര്‍ത്തകര്‍ ഭക്ഷ്യ കിറ്റുകളെത്തിച്ചു നല്‍കിയത്. 17ാം വാര്‍ഡ് മെമ്പര്‍ കെ കൈരളി കിറ്റിന്റെ വിതരണോദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കൃഷ്ണ ദാസ് അധ്യക്ഷനായി. ഒപ്പം തന്നെ കൂവാറ്റി ഗവ എല്‍ പി സ്‌കൂളില്‍ സജ്ജമാക്കിയ കോവിഡ് സെന്ററിലേക്ക് ഭക്ഷണസാധനങ്ങള്‍ കൈമാറുകയും ചെയ്തു.

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി പ്രദേശത്തെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ നവഭാരത് ആര്‍ട്സ് & സ്പോര്‍ട്സ ക്ലബ് സജീവ സാന്നിധ്യമാണ്. കോവിഡ് ആരംഭകാലത്തും സമാനമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുടെ ക്ലബ് ശ്രദ്ധനേടിയിരുന്നു. കോവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും സന്നദ്ധ സേവനം നടത്തിയും പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ആയിരുന്നു.

കിനാനൂരിലെ പ്രവാസി കൂട്ടായ്മ്മയുടെയും ആര്‍മി കൂട്ടായ്മ്മയുടെയും സഹകരണത്തോടെയാണ് ക്ലബിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ ക്ലബ് സെക്രടറി അര്‍ജുന്‍, ജോ. സെക്രടറി ദിലീപ്, എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, News, Panchayath, Navabharat Arts & Sports Club distributes food kits to more than 150 houseowners.
< !- START disable copy paste -->

Post a Comment