Join Whatsapp Group. Join now!

കാഞ്ഞങ്ങാട് നഗരം പ്രകൃതി രമണീയമാക്കി നന്മമരം; വ്യാഴാഴ്ച കൂട്ടിന് മില്ലത് സാന്ത്വനം പ്രവർത്തകരും

Nanmamaram foundation beautifies Kanhangad city#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2021) നഗര സംരക്ഷണം സർകാരിന്റെ മാത്രം ഉത്തരവാദിത്തം അല്ലെന്നും പൊതു ജനങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സമൂഹത്തിനു സന്ദേശം നൽകുന്ന പ്രവർത്തനവുമായി മാതൃക ആവുകയാണ് കാഞ്ഞങ്ങാടിലെ നന്മമരം പ്രവർത്തകർ. കഴിഞ്ഞ 17 ദിവസത്തോളമായി കാഞ്ഞങ്ങാട് നഗരത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോട് കൂടി അലങ്കാര ചെടികൾ നടുകയാണ് ഇവർ. എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ എട്ട് മണി വരെയാണ് പ്രവർത്തനം.


                                                                      
Kanhangad, Kasaragod, Kerala, News, Kanhangad-town, Panchayath, Nanmamaram foundation beautifies Kanhangad city.



വ്യാഴാഴ്ച മില്ലത് സാന്ത്വനം അജാനൂർ പഞ്ചായത്ത് പ്രവർത്തകരാണ് നന്മ മരവുമായി സഹകരിച്ചത് . കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം, എൽവി ടെമ്പിൾ എന്നിവയ്ക്ക് മുമ്പിൽ അലങ്കാര ചെടികൾ വെച്ച് പിടിപ്പിച്ചു . നന്മ മരം പ്രവർത്തകരായ ഹരി നോർത് കോട്ടച്ചേരി, സലാം കേരള, മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ, വിനോദ് ടി കെ, ശുഭ സി പി, സന്തോഷ്‌ കുശാൽ നഗർ, രാജൻ, ദിനേശൻ, മില്ലത് സാന്ത്വനം അംഗങ്ങളായ റിയാസ് അമലടുക്കം, സി എച് ഹസൈനാർ, ഗഫൂർ ബാവ സംബന്ധിച്ചു.

Keywords: Kanhangad, Kasaragod, Kerala, News, Kanhangad-town, Panchayath, Nanmamaram foundation beautifies Kanhangad city.
< !- START disable copy paste -->

Post a Comment