Join Whatsapp Group. Join now!

വിട പറഞ്ഞ മഹാരഥന്മാർക്കായി മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് കമിറ്റി പ്രാർഥന സദസ് സംഘടിപ്പിച്ചു

Malik Deenar Juma Masjid Committee organizes prayer meeting#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 05.06.2021) മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ട്രഷറരായിരുന്ന മുക്രി ഇബ്രാഹിം ഹാജി, സമസ്ത മുശാവറ അംഗവും നീലേശ്വരം- പള്ളിക്കര ഖാസിയുമായിരുന്ന ഇ കെ മഹ്‌മൂദ്‌ മുസ്ലിയാർ, ദീർഘകാലം മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് കമിറ്റി അംഗവും കൗൺസിൽ അംഗവുമായിരുന്ന കെ എസ് മുഹമ്മദ് ഹബീബുല്ല ഹാജി എന്നിവരുടെ നിര്യാണത്തിൽ മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് കമിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി പ്രത്യേക പ്രാർഥന സദസ് സംഘടിപ്പിച്ചു.

                                                                       
Kasaragod, Kerala, News, President, Malik Deenar Juma Masjid Committee organizes prayer meeting.



വൈസ് പ്രസിഡണ്ട് കെ എ എം ബശീർ അധ്യക്ഷത വഹിച്ചു. ഖത്വീബ് കെ എം അബ്ദുൽ മജീദ് ബാഖവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, സെക്രടറിമാരായ കെ എം അബ്ദുർ റഹ്‌മാൻ, ടി എ ശാഫി, അംഗങ്ങളായ അഹ്‌മദ്‌ ഹാജി അംഗോള, പി എ സത്താർ ഹാജി, കെ എച് അശ്‌റഫ്, എൻ കെ അമാനുല്ല, വെൽകം മുഹമ്മദ് ഹാജി, ഹാഫിസ് ബാസിത് മൗലവി സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, President, Malik Deenar Juma Masjid Committee organizes prayer meeting.
< !- START disable copy paste -->

Post a Comment