കാസർകോട്: (my.kasargodvartha.com 09.06.2021) കടലാക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഐ എൻ എൽ മുൻസിപൽ ജനറൽ സെക്രടറി സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു. മെയ് പകുതിയോടെ തീരത്തെത്തിയ ടൗടെ ചുഴലിക്കാറ്റിൽ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് വലിയ നാശ നഷ്ടമാണ് പ്രദേശത്തുണ്ടായത്. പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ചേരങ്കൈയിൽ ഒരു വീടിൻ്റെ പിൻഭാഗം ഒലിച്ചു പോയിരുന്നു. ഒരു മാസത്തിലേറെയായിട്ടും നഗരസഭയിൽ നിന്നോ, റവന്യൂ- തീരദേശ വകുപ്പുകളിൽ നിന്നോ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പ്രാഥമിക കർമത്തിന് പോലും മറ്റൊരു വീടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.

കടലാക്രമണ നഷ്ടമുണ്ടായ ചേരങ്കൈ പ്രദേശം സന്ദർശിക്കാനോ നഷ്ടങ്ങളുടെ കണക്കെടുക്കാനോ കോവിഡ് പ്രതിസന്ധിക്കിടെ താത്കാലിക ആശ്വാസം നൽകാനോ നഗരസഭയോ മറ്റു അധികാരികളോ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച്ച് നഷ്ടം സംഭവിച്ചവർക്ക് സർകാരിന്റെ സമാശ്വാസം നൽകാൻ തയ്യാറാവണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, Rain, Sea, House, Collapsed, INL demands compensation for victims of turbulence.