Join Whatsapp Group. Join now!

കേരളത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ കെസെഫ്; കോവിഡ് ദുരിത ബാധിതർക്ക് ഓക്സിജെൻ സിലിൻഡെറുകൾ കൈമാറി

Expatriate group KESEF to lend a helping hand to Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.06.2021) കേരളത്തിന് ഒരു കൈത്താങ്ങായി കാസർകോട്ടുക്കാരുടെ പ്രവാസി കൂട്ടായ്മ കെസെഫ്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മെഡികൽ ഉപകരണങ്ങൾ, ഓക്സിജെൻ സിലിൻഡെറുകൾ നോർക റൂട്സിന് കൈമാറി മാതൃകയായി കെസെഫ്.

സെക്രടറി ജനറൽ മാധവൻ അണിഞ്ഞ, വൈസ് ചെയർമാൻ മുഹമ്മദ് കുഞ്ഞി ബേക്കൽ, മീഡിയ കൺവീനർ ഹുസൈൻ പടിഞ്ഞാറ്, നിയാസ് ചേടികമ്പനി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കേരള സർകാർ നിയന്ത്രണത്തിലുള്ള നോർക റൂട്സിൻ്റെ ഡയറക്ടർ ഒ വി മുസ്ത്വഫയ്ക്കാണ് മെഡികൽ ഉപകരണങ്ങൾ കൈമാറിയത്.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ മെഡികല്‍ ഉപകരണങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുവാനായി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡും നോര്‍കയും ചേര്‍ന്നു സംഘടിപ്പിക്കുന്ന 'കെയര്‍ ഫോര്‍ കേരള മിഷന്‍' പദ്ധതിയിലും കെസെഫ് പങ്കാളികളാണ്.

Kerala, Kasaragod, News, Expatriate group KESEF to lend a helping hand to Kerala.



കൂടാതെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ യു എ ഇ യിലേക്ക് മടങ്ങി വരുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പുള്ള റാപിഡ് ടെസ്റ്റ് സെർടിഫികറ്റ് യുഎഇ ഗവണ്മെന്റ് നിർബന്ധമാക്കിയിട്ടുള്ള സാഹചര്യത്തിൽ കേരളത്തിലെ എല്ലാ വിമാനത്താവളത്തിനകത്തും റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും കെസെഫ് കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു.

Keywords: Kerala, Kasaragod, News, Expatriate group KESEF to lend a helping hand to Kerala.
< !- START disable copy paste -->

Post a Comment