Join Whatsapp Group. Join now!

കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടെ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്‌ത്‌ കേരള യൂത് ഫ്രണ്ട് (എം)

Distribution of vegetable kits during Covid crisis: Kerala Youth Friend (M)#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.06.2021) കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടെ പച്ചക്കറി കിറ്റുകളുമായി കേരള യൂത് ഫ്രണ്ട് (എം) കാസർകോട് ജില്ലാ കമിറ്റിയുടെ കൈത്താങ്ങ്. കോവിഡ് ആശ്വാസ രണ്ടാം ഘട്ട പ്രവർത്തനത്തിൽ ജില്ലയുടെ വിവിധ പ്രദേശങ്ങിലായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

                                                                      
Kasaragod, Kanhangad, Kerala, News, Distribution of vegetable kits during Covid crisis: Kerala Youth Friend (M).



ജില്ലാതല ഉദ്ഘാടനം എൽഡിഎഫ് കൺവീനർ കെ പി സതീഷ് ചന്ദ്രൻ കാഞ്ഞങ്ങാട് ഗാന്ധിപാർകിൽ നിർവഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. യൂത് ഫ്രണ്ട്  ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, യൂത് ഫ്രെൻഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡാവി സ്റ്റീഫൻ, ജില്ലാ ജനറൽ സെക്രടറി വിൻസെൻറ് ആവിക്കൽ, സൈബർ വിംഗ് കൺവീനർ അഭിലാഷ് മാത്യു സംബന്ധിച്ചു.

Keywords: Kasaragod, Kanhangad, Kerala, News, Distribution of vegetable kits during Covid crisis: Kerala Youth Friend (M).
< !- START disable copy paste -->

Post a Comment