ചെമ്മനാട്: (my.kasargodvartha.com 12.06.2021) കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിൽ ആരാധനയ്ക്ക് ഇളവ് അനുവദിക്കണമെന്ന് ചെമ്മനാട് ജമാഅത്ത് കമിറ്റി ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തു ഏർപെടുത്തിയ കർശന നിയന്ത്രണങ്ങളിൽ പലതിനും ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് പ്രോടോകോൾ പൂർണമായും പാലിച്ചും നിയന്ത്രണ നിർദേശങ്ങൾ അനുസരിച്ചും നേരത്തെ ഇളവ് അനുവദിച്ചപ്പോൾ സ്വീകരിച്ച മാതൃകയിൽ പള്ളികളിൽ ആരാധനയ്ക്ക് അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് കമിറ്റി കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡൻ്റ് സി ടി അഹ്‌മദ് അലി, മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
Keywords: Kerala, News, Kasaragod, Chemnad, COVID, Corona, Masjid, Namaz, Jamaath Committee, Chemmanad Jamaat Committee demands exemption for worship in masjids with COVID restrictions.
< !- START disable copy paste -->