Join Whatsapp Group. Join now!

എ എസ് ബി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കി അപ്‌ഗ്രേഡ് ചെയ്യണം: എസ് വൈ എസ് നിവേദനം നൽകി

ASB School should be upgraded to High School: SYS#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബാപാലിപ്പൊനം: (my.kasargodvartha.com 11.06.2021) കാലങ്ങളായി നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന എ എസ് ബി സ്‌കൂള്‍ കുംടിക്കാന ഹൈസ്‌കൂള്‍ ആക്കി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി എസ് വൈ എസ് ബാപാലിപ്പൊനം യൂനിറ്റ് കമിറ്റി സ്‌കൂള്‍ മാനേജര്‍ക്ക് നിവേദനം നൽകി.

                                                                               
Kasaragod, Kerala, News, SYS, ASB School should be upgraded to High School: SYS.



ഇതുവരെയായി 72 ബാചുകളാണ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഇവിടെ പഠിച്ച പലരും ഇന്ന് സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ ജോലി ചെയ്യുന്നവരുമാണ്

അതുകൊണ്ടുതന്നെ സ്‌കൂള്‍ ഇപ്പോഴും യു പി തലത്തില്‍ ഒതുങ്ങിയിരിക്കുന്നത് പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് നിവേദനത്തില്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ അകലെയുള്ള സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമണ്ടെന്നും പെട്ടെന്നുള്ള പരിഹാരം ആവശ്യമാണെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അബ്ബാസ്, പി ടി എ ഭാരവാഹികള്‍ അടക്കം പ്രമുഖരുടെ സാന്നിധ്യത്തിലാണ് എസ് വൈ എസ് മാനേജർക്ക് നിവേദനം കൈമാറിയത്.

പരിസ്ഥിതി ദിനാചരണ ഭാഗമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്‌സ് സ്‌കൂള്‍ പരിസരം അണുനശീകരണവും നടത്തി. തുടര്‍ന്നുള്ള എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വനം പ്രവര്‍ത്തകര്‍ സജ്ജമാണെന്നും അറിയിച്ചു.

സലാം സഖാഫി, മൊയ്തു ഹിമമി, ഹാഫിള് സ്വാലിഹ് സഖാഫി, ഹാഫിള് സ്വാദിഖ് സഖാഫി, എ ആര്‍ നുഫൈല്‍, ശംസുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ അമാനി, റാഫി സി കെ, ഉനൈസ്, താഹിര്‍ മുസ്ലിയാര്‍, അബ്ദുര്‍ റഹ്‌മാൻ, ശമ്മാസ്, മുബശിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, SYS, ASB School should be upgraded to High School: SYS.
< !- START disable copy paste -->

Post a Comment