Join Whatsapp Group. Join now!

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സമാര്‍ട് ഫോണുകള്‍ നല്‍കി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ

Alumni Association provides smart phones for poor students to study#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പളളിക്കര: (my.kasargodvartha.com 19.06.2021) പളളിക്കര ഗവൺമെന്റ് ഹൈസ്കൂളിലെ നിർധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുളള സമാര്‍ട് ഫോണുകള്‍ നല്‍കി മാതൃകയായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ. പളളിക്കര ഹൈസ്കൂളില്‍ 1989 -90 വര്‍ഷകാല എസ് എസ് എല്‍ സി 'ഡി' ഡിവിഷനിലെ വിദ്യാര്‍ഥി കൂട്ടായ്മയാണ് പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.

കോവിഡ് കാലത്തെ പഠനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായതോടെ പഠനത്തിനാവശ്യമായ ഫോണ്‍ വാങ്ങാന്‍ കഴിയാതെ സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളെ കുറിച്ച് പ്രധാനധ്യാപിക ദീപ ടീചെർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പഠനോപകരണത്തിനായി മുന്നിട്ടറങ്ങിയത്.

Alumni Association provides smart phones for poor students to study

ലോക്ഡൗണ്‍ പ്രതിസന്ധിക്കിടയിലും പാവപ്പെട്ട കുട്ടികളെ സഹായിക്കുവാൻ ഇവർ ഒന്നിച്ചൊരുങ്ങുകയായിരുന്നു. നേരത്തെ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കുടിവെളള പരിഹാരത്തിനായി വാടെര്‍ കൂളറുകളും ഇതേ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ നല്‍കിയിരുന്നു.

ഫോണുകള്‍ സമീര്‍ സാലിഹ് പളളിക്കര പ്രധാനധ്യാപിക ദീപ ടീചെര്‍ക്ക് കൈമാറി. ചടങ്ങില്‍ അബ്ദുർ റഹ്‌മാൻ തൊട്ടി, ശറഫുദ്ധീന്‍ ജോളിനഗര്‍, ശാഫി പളളിപ്പുഴ, സാദാത്ത് തൊട്ടി, അബൂബകര്‍ പളളിക്കര എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Mobile Phones, Students, Education, Online Class, Helping Hands, Alumni Association provides smartphones for poor students to study.


Post a Comment