Join Whatsapp Group. Join now!

ടാറ്റ ആശുപത്രിക്ക് സ്നേഹസമ്മാനവുമായി യുവ വ്യവസായി

Young businessman helps tata hospital#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 26.05.2021) കോവിഡ് രോഗികൾക്കുള്ള കാസർകോട്ടെ പ്രധാന ചികിത്സാ കേന്ദ്രമായ ടാറ്റ ആശുപത്രിക്ക് സ്നേഹ സമ്മാനവുമായി മൊഗ്രാൽ പുത്തൂർ സ്വദേശി. രോഗികൾക്കും മറ്റും കുടിവെള്ളം ലഭിക്കുന്നതിന് രണ്ട് വാടെർ പ്യൂരിഫയറാണ് സമ്മാനിച്ചത്. ദുബൈയിലെ യുവ വ്യവസായിയും കാരുണ്യപ്രവർത്തകനുമായ റഹീം പുത്തൂറാണ് സംഭാവന ചെയ്തത്.
                                                    
Kasaragod, Kerala, News, Young businessman helps tata hospital.



നിരവധി രോഗികളാണ് ടാറ്റ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ദുരിതം അനുഭവിക്കുന്ന ഘട്ടത്തിൽ സഹായവുമായി മുന്നോട്ടുവന്ന നല്ല മനസുകളെ ടാറ്റ ആശുപത്രി അധികൃതർ അഭിനന്ദിച്ചു.

സാമൂഹ്യ പ്രവത്തകനായ മാഹിൻ കുന്നിലിൽ നിന്നും ടാറ്റ ആശുപത്രി സുപ്രണ്ട് ഡോ. ഗീതാ ഗുരുദാസ് ഏറ്റുവാങ്ങി. ആർ എം ഒ ഡോ. ശരണ്യ, സ്റ്റോർ സുപ്രണ്ട് ബശീർ, ഹെഡ് നഴ്സ് ഗീത, നൗശാദ് കണ്ണമ്പള്ളി, മഹ്‌മൂദ് ബള്ളൂർ, ആബിദ് സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Young businessman helps tata hospital.
< !- START disable copy paste -->

Post a Comment