Join Whatsapp Group. Join now!

ആറ് മാസം പിന്നിട്ട കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് ടി യു പ്രതിഷേധ സംഗമം നടത്തി

STU held a protest in solidarity with the farmers' strike #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
മുളിയാർ: (my.kasargodvartha.com 26.05.2021) ആറ് മാസം പിന്നിട്ട കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചും മൂന്ന്കാർഷിക ബിലുകളും നാല് തൊഴിൽ കോഡുകളും പിൻവലിക്കുക, പൊതു മേഖല ഓഹരി വില്പന നിർത്തുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയും ജോലി ദിനങ്ങൾ 200 ദിനങ്ങളുമാക്കിയും ഉയർത്തുക, എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും സംയുക്ത തൊഴിലാളി സമിതി ദേശീയപൊതുവേദിയും വിവിധ കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂനിയൻ പ്രതിഷേധ സംഗമം നടത്തി.

STU held a protest in solidarity with the farmers' strike

സംസ്ഥാന സെക്രടറി ശരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ കമിറ്റി അംഗം ബി എം ഹാരിസ് സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് യൂനിയൻ ജില്ലാവൈസ് പ്രസിഡണ്ട് അനീസ മല്ലത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ജനറൽ സെക്രടറി മൻസൂർ മല്ലത്ത്, ബോവിക്കാനം യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Kanhangad, Muliyar, STU, Farmer's Protest, Shareef  Kodavanji, Aneesa Mallath, B M Haris, Mansoor Mallath, Abdul Khader Kunnil, STU held a protest in solidarity with the farmers' strike.


You may like these posts

Post a Comment