Join Whatsapp Group. Join now!

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന സി സുലൈമാന്‌ യാത്രയയപ്പ്‌ നൽകി

Sent off conducted for C Sulaiman, who was returning home after three decades of exile#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുവൈറ്റ് സിറ്റി: (my.kasargodvartha.com 22.05.2021) മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്ന സി സുലൈമാന് കുവൈറ്റ് മുനവിറുൽ ഇസ്ലാം കമിറ്റി യാത്രയയപ്പ്‌ നൽകി. ഉത്തര കേരളത്തിലേ പ്രമുഖ മത ഭൗതിക സ്ഥാപനമായ തൃക്കരിപ്പൂർ മുനവിർ എഡ്യുകേഷണൽ കോപ്ലക്സിന്റെ ബ്രാഞ്ച് ആയി പ്രവർത്തിക്കുന്ന കുവൈറ്റ് മുനവിറുൽ ഇസ്ലാം കമിറ്റിയുടെ ഉപദേശക സമിതി അംഗം കൂടിയാണ് സി സുലൈമാൻ.

Sent off conducted for C Sulaiman, who was returning home after three decades of exile

അബ്ബാസിയ ടെലി കമ്യൂണികേഷൻ മസ്ജിദ്‌ ഹാളിൽ നടന്ന ചടങ്ങ്‌ മുഖ്യ രക്ഷാധികാരി സയ്യിദ്‌ ശാഹുൽ ഹമീദ്‌ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ്‌ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മിസ്‌ഹബ്‌ മാടമ്പില്ലത്ത്‌ സ്വാഗതം പറഞ്ഞു.

ട്രഷറർ എം മുഹമ്മദ്‌ നബീൽ, വൈസ്‌: പ്രസിഡന്റ്‌ കെ മുഹമ്മദ്‌ കുഞ്ഞി, ഉപദേശക സമിതി അംഗം വിപി അബ്ദുല്ല, ടി കെ പി ശാഫി, ഫൈസൽ സംസാരിച്ചു. കമിറ്റിയുടെ ഉപഹാരം സയ്യിദ്‌ ശാഹുൽ ഹമീദ്‌ തങ്ങൾ കൈമാറി. സി സുലൈമാൻ മറുപടി പ്രസംഗം നടത്തി.

Keywords: Kerala, Gulf, News, Kasaragod, Kuwait, C Sulaiman, Kuwait Munawirul Islam Committee, Sent off conducted for C Sulaiman, who was returning home after three decades of exile.
< !- START disable copy paste -->


Post a Comment