കാസർകോട്: (my.kasargodvartha.com 06.05.2021) കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കുടുംബങ്ങളിലെ കുട്ടികൾക്ക് എം ഇ എസ് യൂത് വിംഗിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ വസ്ത്രം നൽകുന്ന പദ്ധതിക്ക് തുടക്കമായി.
കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, എംഇഎസ് ജില്ലാ ജന.സെക്രടറി കെ സി ഇർശാദിന് കൈമാറി പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.
നഗരസഭാ സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗൺസിലർ സഹീർ ആസിഫ്, ശരീഫ് മല്ലത്ത്, യൂത് വിംഗ് ഭാരവാഹികളായ റഫീഖ് കേളോട്ട്, എം എ നജീബ്, റഊഫ് ബാവിക്കര, മുർശിദ് മുഹമ്മദ് സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Dress, MES Youth wing, Eid, Islam, Muslims, COVID, Corona, MES Youth Wing with Eid dress for children.