Join Whatsapp Group. Join now!

കോവിഡ് വ്യാപനം വെള്ളരികുണ്ടിൽ ഡോമിസിലറി സെന്റർ തുറന്നു

COVID: Opens Domicilary Center at Vellarikund#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 10.05.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽ സൗകര്യമില്ലാത്ത കോവിഡ് രോഗികൾക്ക് ക്വാറൻൻ്റെൻ സൗകര്യത്തിനായി ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് എലിസബത്ത് കോൺവൻ്റ് സ്ക്കൂളിൽ ഡൊമിസലറി കെയർ സെൻ്ററർ ആരംഭിച്ചു.

സെന്റ് എൽസബത് സ്കൂളിലെ പത്തു മുറികളിലായി 50 ഓളം കട്ടിലും ബെഡും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഡോമിസലറി സെന്റർ സജീകരിച്ചിട്ടുള്ളത്.

COVID: Opens Domicilary Center at Vellarikund

ഡോമിലറി സെന്ററിന്റിന്റെ പ്രവർത്തനം സുഖമമാക്കാൻ 16 ഓളം വളണ്ടിയർമാരും രംഗത്തുണ്ട്. 24 മണികൂറും ഇവരുടെ സേവനം ഇവിടെ ഉണ്ടാകും. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കോവിഡ് രോഗികൾ ആയി എത്തുന്നവർക്ക് പഞ്ചായത്ത് കുടുംബശ്രീ ജകീയ ഹോട്ടൽ ഭക്ഷണം എത്തിച്ചു നൽകും. നിലവിൽ നൂറ് കണക്കിന് രോഗികളെ പാർപ്പിക്കുവാൻ സൗകര്യമുള്ള സ്കൂളിൽ ആവശ്യ മെങ്കിൽ മാത്രം കൂടുതൽ ബെഡും മറ്റു സൗകര്യങ്ങളും ഒരുക്കും.

തിങ്കളാഴ്ച ആരംഭിച്ച ഡോമിസിലറി സെന്റർ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കകയം, വൈസ് പ്രസിഡന്റ് എം രാധാമണി, സ്ഥിരം സമിതി അധ്യക്ഷൻ മാരായ അലക്സ് നെടിയകാല, ടി അബ്‌ദുൽ ഖാദർ, മെഡികൽ ഓഫീസർ ഡോ. എസ് എസ് രാജശ്രീ, ഹെൽത് ഇൻസ്പെക്റ്റർ അജിത് സി ഫിലിപ് തുടങ്ങിയവർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, സാഹയ മനസ്സുള്ളവർ എന്നിവർ ബളാൽ പഞ്ചായത്തിന്റെ കോവിഡ് ഡോമിലറി സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിന് സഹായങ്ങൾ നൽകിയതായി പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.

Keywords: Kerala, News, Kasaragod, Vellarikkund, Domiciliary Care, COVID, Corona, Balal, Raju Kattakayam, COVID: Opens Domicilary Center at Vellarikund.

Post a Comment