Join Whatsapp Group. Join now!

അംഗ പരിമിതർ, ഓടോറിക്ഷ തൊഴിലാളികൾ, കിഡ്നി രോഗികൾക്ക് കാരുണ്യത്തിന്റെ കരസ്പർശവുമായി ചെർക്കളം അബ്ദുല്ല മെമോറിയൽ അജ് വാ ഫൗൻഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ്

Cherkalam Abdullah Memorial Ajwa Foundation for Social Activities with a touch of compassion for the disabled, autorickshaw workers and kidney patient
കാസർകോട്: (my.kasargodvartha.com 29.05.2021) ചെർക്കളം അബ്ദുല്ല മെമോറിയൽ അജ് വാ ഫൗൻഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ് കാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചു. 'കനിവ് 2021' സഹായ പദ്ധതിയിൽ അംഗ പരിമിതി ഉള്ളവർക്കും ഓടോറിക്ഷ തൊഴിലാളികൾക്കും ഭക്ഷണ കിറ്റുകളും, കിഡ്നി രോഗികൾക്ക് ഡയാലിസർ കിറ്റുകളും നൽകും.




പൊതു ജനങ്ങൾക്കൊപ്പം ലോക് ഡൗൺ കാരണം കനത്ത ബുദ്ധിമുട്ടിലായ രണ്ട് പ്രധാന വിഭാഗമാണ് ഭിന്ന ശേഷിക്കാരും ഓടോറിക്ഷ തൊഴിലാളികളും. ഇവരെ ഭക്ഷണ കിറ്റ് നൽകി പരിഗണിക്കുന്നതോടൊപ്പം ഒന്നിലധികം പ്രാവശ്യം ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്ത ഡയാലിസർ കിറ്റുകൾ, സാമ്പത്തിക ശേഷി ഇല്ലാത്തത് കാരണം പല തവണ ഉപയോഗിക്കേണ്ടി വരുന്നവരുമുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നത് രോഗാണു വ്യാപനത്തിന് വരെ കാരണമാവുന്നുണ്ട്. ഇതിനു താത്കാലികമായി ഒരു പരിഹാരമായാണ് ഡയാലിസർ കിറ്റുകൾ നൽകുന്നത്.

ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. സെക്രടറി ജനറൽ ബി അശ്റഫ്‌, കബീർ ചെർക്കളം, ഹകീം പ്രിൻസ്, സലീം ഖാസിലൈൻ, ശരീഫ് മുഗു സംസാരിച്ചു.

Keywords: Kerala, News, Kasaragod, Helping Hands, Ajwa Foundation, Handicaped, Auto Drivers, Kidney Patients, Cherkalam Abdulla, Cherkalam Abdullah Memorial Ajwa Foundation for Social Activities with a touch of compassion for the disabled, autorickshaw workers and kidney patients.
< !- START disable copy paste -->


Post a Comment